കാസര്‍കോട്: സര്‍വ്വീസ് ആരംഭിക്കുന്ന പുതിയ മംഗളൂരു ജംഗ്ഷന്‍-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന്
ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ട്രെയിന്‍ യാത്ര ദുരിതത്തിന് ആശ്വാസമായാണ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. സംസ്ഥാനത്തെ തെക്കെ അറ്റത്ത് നിന്ന് ആരംഭിച്ച് തൊട്ടടുത്ത ജില്ലയായ കൊല്ലത്ത് സ്റ്റോപ്പുണ്ടായിരിക്കെ വടക്കേ അറ്റത്തെ ജില്ലയെ ഒഴിവാക്കിയ നടപടിയില്‍ ജില്ലാ കൗണ്‍സില്‍ പ്രതിഷേധിച്ചു.
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി നിത്യേന ആയിരക്കണക്കിന് ആളുകളാണ് കാസര്‍കോട് ജില്ലയില്‍നിന്ന് വൈകുന്നേരങ്ങളിലുള്ള മലബാര്‍, മാവേലി ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത്. പലപ്പോഴും അടിയന്തിര ഘട്ടങ്ങളില്‍ റിസര്‍വ്വേഷന്‍ ലഭിക്കാതെ വരികയും ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ ദുരിത യാത്രചെയ്യേണ്ടിയും വരുന്നുണ്ട്. ഇതിനൊക്കെ പരിഹാരമായാണ് പുതിയ അന്ത്യേദയ എക്‌സ്പ്രസിന് ആരംഭിച്ചത്. എന്നാല്‍ ഇതിന്റെ പ്രയോജനം ജില്ലയിലെ യാത്രക്കാര്‍ ലഭിക്കുന്നില്ലെന്നത് പ്രതിഷേധാര്‍ഹമാണ്.
മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന് ജില്ലയില്‍ സ്റ്റോപ് അനുവദിക്കണമെന്ന് സി.പി.ഐ