
കാസര്‍കോട്: കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകരെ മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചും പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കാസര്‍കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രസ് ക്ലബ്ബില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു. സണ്ണി ജോസഫ്, ടി.എ ഷാഫി, ബിനോയ് മാത്യു, ജയകൃഷ്ണന്‍ നരിക്കുട്ടി, രവീന്ദ്രന്‍ രാവണേശ്വരം തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രദീപ് നാരായണന്‍ നന്ദി പറഞ്ഞു.
പ്രകടനത്തില്‍ പുരുഷോത്തമന്‍ പെര്‍ള, അബ്ദുല്ലകുഞ്ഞി ഉദുമ, വിനോദ് എ. പി, ഒ.വി സുരേഷ്, സുരേന്ദ്രന്‍ മടിക്കൈ, നാരായണന്‍ കരിച്ചേരി,സുനില്‍കുമാര്‍, അബ്ദുല്‍ റഹ്മാന്‍ ആലൂര്‍, ഷാഫി തെരുവത്ത്, മണികണ്ഠന്‍ പാലിച്ചിയടുക്കം, മുജീബ് അഹ്മദ്, മുജീബ് കളനാട്, ലൈജുമോന്‍ കെ.സി, സുബൈര്‍ പള്ളിക്കാല്‍, മനോജ് മയ്യില്‍, രാജേഷ് മാങ്ങാട്, പുരുഷു അഡൂര്‍, ഖാലിദ് പൊവ്വല്‍, അഷ്‌റഫ് കൈന്താര്‍, ജോര്‍ജ് പൊയ്കയില്‍, സതീഷ് ഗോപി, ഹാരിസ് ആര്‍.ബി, നിതീഷ് പി., എരിയാല്‍ ഷരീഫ്, അച്ചു, അനസ്, സ്റ്റീഫന്‍, രേണു, നിത്യ തുടങ്ങിയവര്‍ അണിനിരന്നു.
Read more at:https://www.channelrb.com/News/76900
