മംഗലാപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് വെടിവെപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing മംഗലാപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് വെടിവെപ്പ്

മംഗലാപുരത്ത്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ്‌ വെടിവെപ്പ്. മൂന്നു പേര്‍ക്ക് വെടിയേല്‍ക്കുകയും രണ്ടുപേരുടെ നില ഗുതരമാണെന്നുമാണ് റിപ്പോര്‍ട്ട്. ‌നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെയാണ് ഇത് ലംഘിച്ചുകൊണ്ട് ആയിരക്കണക്കിനാളുകള്‍ മംഗലാപുരം നഗരത്തിൽ പ്രതിഷേധിച്ചത്.

പോലീസ് ഇവർക്ക്‌ നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും തുടർന്ന് വെടിവെപ്പ്‌ നടത്തുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. മുൻ മേയർ അഷ്‌റഫ്‌ ഉൾപ്പെടെ നിരവധി പേരുടെ നിലഗുരുതരമായി തുടരുന്നതായാണു വിവരം.ബന്ദർ, കുദ്രോളി, ജ്യോതി സർക്കിൾ ഉൾപ്പെടെയുള്ള സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്നു. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

0Shares