മംഗളൂരു: മംഗലാപുരത്ത് വിമാന ദുരന്തമുണ്ടായിട്ട് എട്ടുവര്‍ഷം പിന്നിട്ടു. രാജ്യത്തെ നടുക്കിയ അപകടത്തില്‍ 58 മലയാളികളടക്കം 158 ജീവനുകളായിരുന്നു പൊലിഞ്ഞത്. 2010 മെയ് 22നായിരുന്നു ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം ബജ്പെ വിമാനതാവളത്തിലെ റണ്‍വെയില്‍ നിന്ന് തെന്നിനീങ്ങി കത്തിയമര്‍ന്നത്. 32 സ്ത്രീകളും 22 കുട്ടികളുമുള്‍പ്പെടെ 158 പേര്‍ മരിച്ച ആകാശ ദുരന്തത്തില്‍ നിന്ന് എട്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അന്ന് രാവിലെ 6.20 ന് മംഗാലാപുരം വിമാനതാവളത്തില്‍ ഇറങ്ങിയവിമാനം ഉയരത്തിലുള്ള റണവേയില്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
കാസര്‍കോട് സ്വദേശി കൃഷ്ണനും കണ്ണൂര്‍ സ്വദേശി മായിന്‍കുട്ടിയും
പിന്നീട് തീപിടിച്ച് പൊട്ടിത്തെറിച്ചു. സെര്‍ബിയക്കാരനായ പൈലറ്റ് സെഡ് ഗ്ലൂസിക്കയുടെ അശ്രദ്ധയാണ് പിന്നീട് അപകടകാരണമായി കണ്ടെത്തിയത്. കാസര്‍കോട് സ്വദേശി കൃഷ്ണനും കണ്ണൂര്‍ സ്വദേശി മായിന്‍കുട്ടിയും ഉള്‍പ്പടെ എട്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ രണ്ട് മലയാളികളും പിന്നീട് തൊഴില്‍ തേടി ഗള്‍ഫില്‍തന്നെ എത്തി. മായിന്‍കുട്ടി ഉമ്മുല്‍ഖുവൈനിലും കൃഷ്ണന്‍ ഖത്തറിലും ജോലി ചെയ്യുകയാണ്.
ദുരന്തം നടന്ന് എട്ടുവര്‍ഷം പിന്നിടുമ്പോഴും ഇരകള്‍ക്ക് നീതി ലഭ്യമായില്ല. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ പോലും ദേശീയ വിമാന കമ്പനി തയാറായില്ലെന്ന പരാതി വ്യാപകമാണ്.
വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നഷ്ടപരിഹാരങ്ങള്‍ നല്‍കുമെന്ന് അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ഏകദേശം 75 ലക്ഷം രൂപയാണ് ലഭിക്കേണ്ടിയിരുന്നത്.നീതിക്കായ് അവര്‍ ഇന്നും കോടതികള്‍ കയറി ഇറങ്ങുന്നു. വിമാന ദുരന്തം നടന്ന അതേ കര്‍ണാടകയില്‍ ഒരു എം.എല്‍.എക്ക് കൂറുമാറാന്‍ 100 കോടിയാണ് വിലപറഞ്ഞത് എന്നോര്‍ക്കണം. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച വിമാന താവള റണ്‍വേയുടെ നീളം കൂട്ടലും മുടങ്ങി. ദുരന്തവാര്‍ഷികദിനം ഇക്കുറി കടന്ന് പോകുന്നത് റമദാന്‍ മാസത്തിലൂടെയാണ്.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(22.05.18)
ഇന്നത്തെ ചോദ്യം
3. റമളാനിലെ ഏത് ദിവസമാണ് മുസ്ലിം മത വിശ്വാസികള്‍ (ബദര്‍ യുദ്ധം നടന്ന ദിനം) ‘ബദര്‍’ ദിനമായി ആചരിക്കുന്നത്..?
A) റമളാന്‍ 9
B) റമളാന്‍ 17
C) റമളാന്‍ 21
D) റമളാന്‍ 27
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറിലോ, channelrb.com ഫേസ് ബുക്കിലെ മെസഞ്ചറിലോ മെസ്സേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. അടുത്തദിവസം രാവിലെ വിജയി ആരാണെന്ന് നിങ്ങള്‍ക്ക് ചാനല്‍ ആര്‍.ബിയിലൂടെ അറിയാനാകും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.