ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച യുവതിയുടെ മൃതദേഹം തിങ്കളാഴ്ച പരിയാരത്തേക്ക് കൊണ്ടുപോകും; ഇൻക്വസ്റ്റ് നടപടിക്ക് ആർ.ഡി. ഒ മേൽനോട്ടം വഹിക്കും; മൃതദേഹം രാത്രി മുഴുവനും പോലീസ് കാവലില്‍ അതേ മുറിയില്‍

  • Post category:local news
  • Reading time:1 min read
You are currently viewing ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച യുവതിയുടെ മൃതദേഹം തിങ്കളാഴ്ച പരിയാരത്തേക്ക്  കൊണ്ടുപോകും;    ഇൻക്വസ്റ്റ് നടപടിക്ക് ആർ.ഡി. ഒ മേൽനോട്ടം വഹിക്കും; മൃതദേഹം രാത്രി മുഴുവനും പോലീസ് കാവലില്‍ അതേ മുറിയില്‍

കാസർകോട്: ചെങ്കള പഞ്ചായത്തിലെ പുണ്ടൂർ സാസ്തന്‍കോട് ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും. ഇൻക്വസ്റ്റ് നടപടിക്ക് ആർ.ഡി.ഒ മേൽനോട്ടം വഹിക്കും. ഞായറാഴ്ച വൈകിട്ട് വീടിനകത്തെ കിടപ്പ് മുറിയിലാണ് അബ്ദുള്‍ റഹ്‌മാന്‍റെ ഭാര്യ ജമീല(33) യെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. യുവതി എട്ട് മാസം ഗർഭിണിയായിരുന്നു. അതിനാലാണ് മൃതദേഹം ആർ.ഡി.ഒ എത്തിയതിന് ശേഷം മുറിയിൽ നിന്നും മാറ്റുന്നതിന് പോലീസ് തീരുമാനിച്ചത്.

മൃതദേഹം വീട്ടിൽ തന്നെ ഉള്ളതിനാൽ മരണം നടന്ന മുറി പോലീസ് ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ആർ.ഡി.ഒ എത്തിയതിന് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകും. മരണം നടന്നത് ഭർതൃ ഗൃഹത്തിലായതിനാലും യുവതി ഗർഭിണി ആയിരുന്നതിനാലും ആർ.ഡി.ഒ ഇൻക്വസ്റ്റിന് മേൽനോട്ടം വഹിക്കേണ്ടതുണ്ട്.

മരണത്തില്‍ ദുരൂഹത ഉയരാതിരിക്കാന്‍ പോസ്റ്റ്മോർട്ടം പരിയാരത്ത് ചെയ്യുമെന്നും പോലീസ് പറഞ്ഞു. മൃതദേഹം തിങ്കാഴ്ച വൈകിട്ടോടെ പുണ്ടൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0Shares