ഭൗമ ശാസ്ത്രവിദ്യാര്‍ത്ഥികളുടെ ഗുരുനാഥന്‍ പ്രൊഫ.ടി.സി മാധവപ്പണിക്കര്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഭൗമ ശാസ്ത്രവിദ്യാര്‍ത്ഥികളുടെ ഗുരുനാഥന്‍ പ്രൊഫ.ടി.സി മാധവപ്പണിക്കര്‍ അന്തരിച്ചു

കാസര്‍കോട്:കേരളത്തിലെ ഭൗമ ശാസ്ത്രവിദ്യാര്‍ത്ഥികളുടെ ഗുരുനാഥന്‍ പ്രൊഫ.ടി.സി മാധവപ്പണിക്കര്‍( 85) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കാസര്‍കോട് നഴ്‌സിംഗ് ഹോമിലായിരുന്നു അന്ത്യം. 1990 ല്‍ കോഴിക്കോട് നിന്ന് കോളേജിയേറ്റ് എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറായാണ്‌
വിരമിച്ചത്.1957 ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ജിയോളജി ലക്ചററായിട്ടാണ് അധ്യാപക ജീവിതത്തിന്റെ തുടക്കം.ഏറെ കാലം കാസര്‍കോട് ഗവ.കോളേജ് ജിയോളജി വകുപ്പ് തലവനായിരുന്നു.കൊയിലാണ്ടി ഗവ.കോളേജ് ,കാസര്‍കോട് ഗവ.കോളേജ്, പേരാമ്പ്ര സി.കെ.ജി.മെമ്മോറിയല്‍ ഗവ.കോളേജ്,തലശ്ശേരി ഗവ. ട്രെയിനിങ് കോളേജ് എന്നിവിടങ്ങില്‍ പ്രിന്‍സിപ്പലായിരുന്നു.  പരേതരായ നാരായണ കുറുപ്പ് -ടി.സി അമ്മു അമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: പരേതയായ ഡോ. മാലതി മേനോന്‍. മക്കള്‍ ഡോ. പ്രസാദ് മേനോന്‍ ( സണ്‍റൈസ് കിംസ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍), രാധിക മേനോന്‍ (എഞ്ചിനീയര്‍, അമേരിക്ക), മരുമക്കള്‍: ഡോ. ഉഷാ മേനോന്‍, പ്രമോദ് നായര്‍. മൃതദേഹം ഇന്ന് പുലിക്കുന്നിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും.

 

0Shares