ഭാര്യയും മക്കളും, തന്നെ സ്‌നേഹിച്ചവരും വെറുക്കരുത്; പ്രിന്‍സിപ്പലിന്റെ ആത്മഹത്യ കുറിപ്പ് ലഭിച്ചു; കുണ്ടംകുഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തൂങ്ങി മരിച്ച നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഭാര്യയും മക്കളും, തന്നെ സ്‌നേഹിച്ചവരും വെറുക്കരുത്; പ്രിന്‍സിപ്പലിന്റെ ആത്മഹത്യ കുറിപ്പ് ലഭിച്ചു; കുണ്ടംകുഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തൂങ്ങി മരിച്ച നിലയില്‍

രാജപുരം(കാസര്‍കോട്): ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രിന്‍സിപ്പലിന്റെ ആത്മഹത്യ കുറിപ്പും ലഭിച്ചു. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളും രാജപുരം കൊട്ടോടി പുഴയ്ക്കക്കരയില്‍ താമസക്കാരനുമായ ബാബു മാസ്റ്ററി(56)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലായിരുന്നു.ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. രാവിലെ ഭാര്യയ്‌ക്കൊപ്പം റബറിന് ഉറയൊഴിക്കാന്‍ പോയി തിരിച്ചുവന്ന ശേഷമാണ് ആത്മഹത്യ ചെയ്തതെന്നു കരുതുന്നു. പിന്നീട് വീടിനു സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലവേദനയെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ രണ്ടു മാസമായി സ്‌കൂളില്‍ നിന്നും അവധിയെടുത്തിരിക്കുകയായിരുന്നു. ആയുര്‍വേദ ചികിത്സയും മറ്റുമാണ് ആദ്യം നടത്തിവന്നിരുന്നത്. അധ്യാപകന്റെ മുറി പരിശോധിച്ചപ്പോഴാണ് ആത്മഹത്യാകുറിപ്പ് ലഭിച്ചത്.

അസുഖത്തെക്കുറിച്ചുള്ള വിവരം ലഭിച്ചപ്പോഴാണ് ആത്മഹത്യചെയ്തതെന്നു കരുതുന്നു.  ഭാര്യ സിജിയും മക്കളും സ്‌നേഹിച്ചവരും തന്നെ വെറുക്കരുതെന്ന് കുറിപ്പെഴുതിയാണ് ആത്മഹത്യ ചെയ്തത്.അധ്യാപകന്റെ ആകസ്മിക മരണം വിദ്യാര്‍ത്ഥികളെയും സഹപ്രവര്‍ത്തകരെയും ഒരേ പോലെ ദു:ഖത്തിലാഴ്ത്തി.രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: സുഭാഷ് (മംഗളൂരു സെന്റ് അലോഷ്യസ് കോളജിലെ എം എസ് സി വിദ്യാര്‍ത്ഥി), നന്ദന (രാജപുരം കൊട്ടോടി ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരന്‍: രവീന്ദ്രന്‍.

0Shares