കാസര്‍കോട്: സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കി പുറത്ത് വന്ന കേവലം വ്യക്തികള്‍ മാത്രമല്ല പെന്‍ഷന്‍കാര്‍. അവര്‍ സമൂഹത്തെ ക്രിയാത്മകമായി പരിവര്‍ത്തനം ചെയ്യിക്കാന്‍ ശേഷിയുള്ള ആദരണീയ ഗുരുക്കന്മാരാണെന്ന് ബിജെപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന് പറഞ്ഞു. കാസര്‍കോട് ചട്ടഞ്ചാല്‍ തൈര ഗുര്ഗ്ഗാ പരമേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭാരതീയ രാജ്യ പെന്‍ഷനേഴ്സ് മഹാസംഘ് ത്രിദിന ദേശീയ പ്രവര്‍ത്തക സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ദേശീയ അദ്ധ്യക്ഷന്‍ സി.എച്ച്.സുരേഷ് അദ്ധ്യക്ഷനായി. മുതിര്‍ന്ന പ്രവര്ത്തകന് എന്‍.ദേവദാസ് നായിക് ദീപ പ്രോജ്വലനം നടത്തി.അടിയന്തിരാവസ്ഥക്കെതിരേ പോരാടിയ ചെമമനാട് പഞ്ചായത്തിലെ നഞ്ചില്‍ കുഞ്ഞിരാമന്, എം.കൃഷ്ണന് നമ്പ്യാര്‍, ടി.വി.ദാമോദരന്‍, നഞ്ചില്‍ മാധവന്, കുഞ്ഞഇരാമന്, തമ്പാന് കെ.മാധവന്, മധുസൂദനന് നമ്പ്യാര്‍, ഭാസ്കരന് തുടങ്ങിയവരെ ആദരിച്ചു. ഭാരതീയ രാജ്യ പെന്‍ഷനേഴ്സ് മഹാസംഘ് വാസ് പ്രസിഡണ്ട് ചിങ്ക നരസിംഹ റെഡി, എ.ശ്രീനിവാസന്, ബി.എസ്.ഹാഡ, വീരേന്ദ്രനാംദേവ്, ഷീലഓജ, രമേശ് വിജയ്, വി.രാജേന്ദ്രന്, എന്‍.ജനാര്ദ്ദനന് തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാഗതസംഘം ചെയര്മാന് സി.ദിവാകരന് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എം.ബാലകൃഷ്ണന് നന്ദിയും പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 150 പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രവര്‍ത്തക സമിതിയോഗം ഞായറാഴ്ച അവസാനിക്കും.
ഭാരതീയ രാജ്യ പെന്‍ഷനേഴ്സ് മഹാസംഘ് ത്രിദിന ദേശീയ പ്രവര്‍ത്തക സമിതിയോഗം ചട്ടഞ്ചാലില്‍ തുടങ്ങി