ഭാരതത്തിൻ്റെ മതേതരത്വ പാരമ്പര്യം തകരില്ലെന്ന് കമാല്‍ കുട്ടി

  • Post category:local news
  • Reading time:1 min read
You are currently viewing ഭാരതത്തിൻ്റെ മതേതരത്വ പാരമ്പര്യം തകരില്ലെന്ന് കമാല്‍ കുട്ടി

കാസര്‍കോട്: ഗാന്ധിജി, നെഹ്‌റു, അബ്ദുല്‍ കലാം അസാദ് തുടങ്ങിയ മഹത്തുക്കള്‍ പടുത്തുയര്‍ത്തിയഭാരതത്തിൻ്റെ
മതേതരത്വ പൈതൃകം ഏത് ശക്തികള്‍ക്കും തകര്‍ക്കാന്‍ സാധ്യമല്ലന്ന് മുന്‍ഇലക്ഷന്‍ കമ്മിഷ്ണര്‍ കമാല്‍ കുട്ടി ഐ.എ.എസ് പറഞ്ഞു. സമസ്തഎംപ്ലോയീസ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ബഷീര്‍ വോളിബോള്‍ അദ്ധ്യക്ഷനായി. യഹിയ തളങ്കര കുട്ടികള്‍ക്കുള്ള പഠനോപകരണം വിതരണം ചെയ്തു. ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി.മുഹമ്മദ് നെല്ലിക്കുന്ന്, ഹുസൈന്‍ ബോവിക്കാനം. മുന്‍ ഡപ്യൂട്ടി കലക്ടര്‍ മുഹമ്മദലി ബഷീര്‍, കെ.എം അബ്ദുല്‍റഹിമാന്‍, വി.എം മുനീര്‍ ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍, ബഷീര്‍ ദാരിമി, എ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, എന്‍.എ സഹീദ്, എന്‍.എ അബ്ദുല്ലക്കുഞ്ഞി, കെ.എം അബദുല്‍ അസീസ്, ടി.എസ് മുഹമ്മദ്ബഷീര്‍, പി.യു അഹമ്മദ്, അബ്ദുല്ല പടിഞ്ഞാര്‍, ശമീര്‍ തെക്കില്‍, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ പ്രസംഗിച്ചു.

0Shares