
അഹമ്മദാബാദ്: ഭാനുഭായി വങ്കറിന്റെ ആത്മഹത്യയും തുടർന്നുണ്ടായ ജിഗ്നേഷ് മേവാനി യുടെ അറസ്റ്റും ഗുജറാത്തിൽ ദളിത് പ്രക്ഷോഭം പടരാൻ കാരണമാകുന്നു. ദളിത് ആക്ടിവിസ്റ്റ് ആയിരുന്ന ഭാനുഭായി പഡാനിലെ കളക്ട്റേറ്റിന് മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ദളിത് കുടുംബങ്ങൾക്ക് ഭൂമി നൽകണം എന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സമരം ചെയ്തിരുന്നത്. ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ആരംഭിച്ച ദളിതർക്ക് സർക്കാർ ഭൂമി നൽകാൻ നിർബന്ധിതരായി.

പ്രക്ഷോഭം നടത്തുന്ന ദളിതർക്ക് പിന്തുണയുമായി എത്തുന്ന വഴിയാണ് എം.എല്‍.എ ജിഗ്നേഷ് മെവാനിയെ അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റ്, പ്രക്ഷോഭം കൂടുതൽ കരുത്തോടെ തുടരാൻ കാരണമായിരിക്കുകയാണ്. ദലിതര്‍ക്ക് ഒരുമിച്ച് പ്രതിഷേധിക്കാന്‍ പ്രചോദനം നല്‍കിയതിനാണ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. എന്നാൽ പോലീസ് പറയുന്ന ആരോപണം അദ്ദേഹം നിഷേധിക്കുകയുണ്ടായി.പോലീസുമായി സഹകരിക്കാത്തതിനാലാണ് മേവാനിയെ അറസ്റ്റ് ചെയ്തതെന്ന് കമ്മീഷണര്‍ ജെ.കെ ഭട്ട് പറഞ്ഞു. എന്നാല്‍ സരങ്ങ്പൂരിലെ അംബേദ്ക്കര്‍ പ്രതിമയ്ക്കു മുന്നില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ ചെന്ന തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് ജിഗ്നേഷ് മേവാനി പറഞ്ഞത്. മേവാനിയുടെ അറസ്റ്റിനു പിന്നാലെ റോഡു ഉപരോധിച്ചും കാറിനു തീയിട്ടും പ്രതിഷേധം വ്യാപിച്ചു.
