
പെരിയ: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിൽ പങ്കെടുക്കാനെത്തിയ ആർ.എസ്.എസ്. സഹയാത്രികൻ ടി.ജി മോഹൻദാസിനെ എസ്.എഫ്.ഐ., കെ.എസ്.യു നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ഹാളിന് വെളിയില്‍ തടഞ്ഞു.
അധികൃതര്‍ കേന്ദ്ര സർവകലാശാല കാമ്പസ് കാവിവത്‌കരിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

തുടര്‍ന്ന് എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയശേഷം സെമിനാർ പുനരാരംഭിച്ചെങ്കിലും മോഹൻദാസ് സംസാരിക്കാൻ മൈക്കിന് അടുത്തെത്തിയപ്പോഴേക്കും ഹാളിനുള്ളില്‍ വലിയൊരു വിഭാഗം വിദ്യാർത്ഥികളും മുദ്രാവാക്യങ്ങളെഴുതിയ കടലാസുകൾ ഉയർത്തിപ്പിടിച്ച് പുറംതിരിഞ്ഞുനിന്ന് നിശ്ശബ്ദരായി ഇറങ്ങിപ്പോയി.
രാജ്യത്തിന്‍റെ ഭരണഘടനയെയും ജനാധിപത്യത്തെയും കുറിച്ച് സംസാരിക്കാൻ ആർ.എസ്.എസ്. നേതാക്കളെ മാത്രം കേന്ദ്രസർവകലാശാലയിൽ കൊണ്ടുവരുന്നത് കാമ്പസിൽ കാവിരാഷ്ട്രീയം വാഴിക്കാനുള്ള ഗൂഢതന്ത്രത്തിന്‍റെ ഭാഗമാണെന്നാണ് വിദ്യാര്‍ ത്ഥികളുടെ ആരോപണം. ഇന്നലെ നടന്ന സെമിനാറിൽ വിദ്യാർത്ഥികളുമായി സംവദിക്കാൻ വരുന്ന ആൾക്കാരെ മാറ്റണമെന്ന് സ്റ്റുഡന്റ്‌സ് കൗൺസിൽ സർവകലാശാല അധികൃതരോട് നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ ആവശ്യം നടപ്പാക്കിയിരുന്നില്ല.
