കാഞ്ഞങ്ങാട്: ബ്രിറ്റ്‌കോ ആന്റ് ബ്രിട്ടകോ കുടംബത്തിന്റെ പുതിയ കാല്‍വെപ്പായ യൂനിക് ടെക്കനോളജി സ്‌റ്റേഷന്‍ ടൂള്‍സ് ആന്റ് ആക്‌സസറീസ് ഷോറൂമിന്റെയും നവീകരിച്ച ഷോറൂമിന്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട്ട് നടന്നു.
ടൂള്‍സ് ആന്റ് ആക്‌സസറീസ് ഷോറൂം എം.ഡി.എ കാസര്‍കോട് ജില്ലാ പ്രസിഡന്റ് അശറഫ് നാല്‍ത്തടുക്ക ഉദ്ഘാടനം ചെയ്തു. എം.ഡി.എ ജില്ലാ ജനറല്‍സെക്രട്ടറി എം.എം.കെ പ്രശാന്ത് ആദ്യവില്‍പന നിര്‍വഹിച്ചു. നവീകരിച്ച ഷോറൂം എം.ഡി.എ ജില്ലാട്രഷറര്‍ നൗഷാദ് കെ.സി കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു.
ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ ഡല്‍ഹി ഓപറേഷന്‍സ് എം.ഡി വി.പി.എ കുട്ടി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ ഉണ്ണികൃഷ്ണന്‍, കാഞ്ഞങ്ങാട് സെന്റര്‍ ഹെഡ് മിസ്ഹബ്, പയ്യന്നൂര്‍ സെന്റര്‍ ഡയറക്ടര്‍ എസ്.വി അബ്ദുല്‍ ജലീല്‍, എം.ഡി.എ കാഞ്ഞങ്ങാട് മേഖലാ ജനറല്‍ സെക്രട്ടറി നൗഫല്‍, യു.ടി.എസ് ഡയറക്ടര്‍മാറായ ഹാഷിഫ് എല്‍ കെ, നിതിന്‍ നാരായണന്‍ സംബന്ധിച്ചു.

ബ്രിറ്റ്‌കോ ആന്റ് ബ്രിട്ടകോയുടെ യൂനിക് ടെക്കനോളജി സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി