ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെറുവത്തൂര്‍: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചന്തേര സ്വദേശിയും തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലില്‍ താമസക്കാരനുമായ കോട്ടപ്പുറം യൂസഫ് ഹാജിയുടെ മകന്‍ ഇബ്രാഹിം (30) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45 മണിയോടെ പടന്ന വണ്ണാത്തന്‍ മുക്കിലാണ് അപകടം.ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു ബൈക്കിലുണ്ടായിരുന്ന രണ്ട് പേരെ പരിക്കുകളോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0Shares