ബൈക്കില്‍ നിന്നു തെറിച്ചുവീണ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം.

  • Post category:news
  • Reading time:1 min read
You are currently viewing ബൈക്കില്‍ നിന്നു തെറിച്ചുവീണ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം.

കോട്ടയം: അച്ഛനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥിനി ടിപ്പറിടിച്ച് മരിച്ചു. വടവാതൂര്‍ ഗിരിദീപം കോളേജിലെ ബിസിഎ വിദ്യാര്‍ഥിനി കുമരങ്കരി കാട്ടടി മാത്യുവിന്റെ മകള്‍ ടിനു മാത്യു (19) ആണ് മരിച്ചത്.

ചങ്ങനാശ്ശേരിയിലായിരുന്നു അപകടം. എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന ടിപ്പര്‍ കണ്ട് മാത്യു ദിശ മാറ്റിയപ്പോള്‍ ടിനു റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ടിപ്പറിന്റെ ചക്രങ്ങള്‍ക്കിടയില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ ടിനുവിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

0Shares