ബേഡകം(കാസര്‍കോട്): പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ബീംബുങ്കാല്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്ന എം സുകുമാരനെ (48)യാണ് വീടിനു സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒരു വിവാഹത്തിന് പോകാനായി വീട്ടില്‍ നിന്നിറങ്ങിയിരുന്നു. രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരികയായിരുന്നു.
ബുധനാഴ്ച രാവിലെ ആറു മണിയോടെ വീടിനു സമീപത്തെ പറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പായം ഹൗസില്‍ ഗോപാലന്‍ നായരുടെ മകനാണ്. ഭാര്യ: ഗിരിജ. മക്കള്‍: അഭിമന്യു, തേജസ്. സഹോദരങ്ങള്‍: ഭാസ്‌കരന്‍, പരേതയായ ഓമന.
ബേഡകത്തെ സി.പി.എം ലോക്കല്‍ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍; പോലിസ് അന്വേഷണം തുടങ്ങി