ബേക്കല്‍ പാലത്തില്‍ കുഴി; പുല്ല് നട്ട് പ്രതിഷേധവുമായി ഐ.എൻ.എൽ പ്രവർത്തകർ

  • Post category:local news
  • Reading time:1 min read
You are currently viewing ബേക്കല്‍ പാലത്തില്‍ കുഴി; പുല്ല് നട്ട് പ്രതിഷേധവുമായി ഐ.എൻ.എൽ പ്രവർത്തകർ

കാസര്‍കോട്- പള്ളിക്കര – കാഞ്ഞങ്ങാട് തീരദേശത്തെ പ്രധാന റോഡായ പള്ളിക്കര കെ. എസ്. ടി. പി റോഡിൽ പൊട്ടിപ്പൊളിഞ്ഞ ബേക്കൽ പാലത്തിലെ കുഴിയിൽ ഐ.എൻ.എൽ പ്രവർത്തകർ പുല്ല്നട്ട്പ്രതിഷേധിച്ചു. വാഹനങ്ങൾ പാലത്തിലേക്ക് കയറുന്നിടത്ത് ഏകദേശം ഒന്നര മീറ്ററോളം വീതിയിൽ ഭൂമി താഴ്ന്നിരിക്കുകയാണ്. ഇതിന് പുറമേ പാലത്തിന്‍റെ സ്പാനുകൾ ചേരുന്നിടത്തും റോഡ് തകര്‍ന്നിട്ടുണ്ട്.

രണ്ട് മാസങ്ങള്‍ക്ക് മുൻപ് ഭൂമി താഴ്ന്ന സ്ഥലത്ത് അധികൃതർ രണ്ട് ദിവസങ്ങളിലായി സിമന്റും കരിങ്കൽ പൊടിയും പൂശിയിരുന്നു. തുടര്‍ച്ചയായി വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിൽ പക്ഷെ കുഴി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ കുഴിയിലാണ് ഐ.എൻ.എൽ ജില്ലാ നേതാക്കൾ പുല്ല് നട്ട് പ്രതിഷേധിച്ചത്.

പ്രതിഷേധത്തില്‍ ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീൻകുഞ്ഞി കളനാട്, ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, ഉദുമ മണ്ഡലം പ്രസിഡന്റ് ഖാദർ തൊട്ടി, ജനറൽ സെക്രട്ടറി കെ.കെ ബഷീർ പാക്യാര, ട്രഷറർ സെലിം ചളിയംകോട്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ റഹീം ബെണ്ടിച്ചാൽ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ പി.എച്ച് ഹനീഫ് , സാലി ബേക്കൽ, കുഞ്ഞബ്ദുള്ള മവ്വൽ, അമീർ കോടി എന്നിവര്‍ പങ്കെടുത്തു.

0Shares