ബില്‍ഡിങ് മെറ്റീരിയല്‍സുകളുടെ വലിയ കലവറ; നായന്മാര്‍മൂലയിലെ അറഫാ ഏജന്‍സിയെ കുറിച്ച് അറിയാം

  • Post category:business
  • Reading time:1 min read
You are currently viewing ബില്‍ഡിങ് മെറ്റീരിയല്‍സുകളുടെ വലിയ കലവറ; നായന്മാര്‍മൂലയിലെ അറഫാ ഏജന്‍സിയെ കുറിച്ച് അറിയാം

കാസര്‍കോട്: 1988 ല്‍ തുടക്കം കുറച്ച് ഇപ്പോള്‍ കാസര്‍കോട്ടെ വിവിധ ഭാഗങ്ങളിലായി വളര്‍ന്നിരിക്കുന്ന അറഫാ ഏജന്‍സി നാട്ടുകാര്‍ക്കിടയില്‍ വലിയ ആശ്വാസമാവുകയാണ്. ബില്‍ഡിങ് മെറ്റീരിയല്‍സുകളുടെ ഏത് ആവശ്യത്തിനും അറഫയെ സമീപിക്കുന്നവരാണ് പ്രദേശവാസികള്‍. മറ്റു സ്ഥലങ്ങളില്‍നിന്നും വലിയ വില നല്‍കി വാങ്ങേണ്ടി വരുന്ന പല സാധന സാമഗ്രികളും അറഫയില്‍ മിതമായനിരക്കില്‍ ലഭിക്കും എന്നതാണ് പ്രത്യേകത.മുപ്പത് വര്‍ഷം മുമ്പ് നായന്മാര്‍മൂല എന്ന ചെറു ഗ്രാമത്തില്‍ സഹോദരന്മാരായ മുഹമ്മദ് ഹാജി, അഹ്മദ് ഹാജി എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച അറഫാ ഏജന്‍സിയില്‍ കെട്ടിട നിര്‍മാണത്തിന് ആവശ്യമായ എല്ലാം ലഭ്യാമാക്കുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് അവരുടെ അഹോരാത്രമുള്ള ശ്രമഫലമായി ഓരോന്നും അറഫയില്‍ ലഭ്യമാക്കിത്തുടങ്ങി. വര്‍ഷങ്ങള്‍ പലതും കടന്ന് പോകുന്നതോടെ നായന്മാര്‍മൂലയും വളര്‍ന്നു. ചെറു ഗ്രാമം പട്ടണമായി. അതോടെ അറഫയിലും കാലത്തിനൊപ്പം മാറ്റം ഉണ്ടായി. ഇപ്പോള്‍ കെട്ടിട നിര്‍മാണ ആവശ്യത്തിനുള്ള എല്ലാം ഒരു കുടകീഴില്‍ ലഭിക്കുന്ന സ്ഥാപനമായി അറഫാ ഏജന്‍സി മാറിക്കഴിഞ്ഞു. മുഹമ്മദ് ഹാജിയുടെ മകൻ കാഉ അറഫാ (മാനേജിങ് ഡയറക്ടർ), അഹ്മദ് ഹാജിയുടെ മകൻ മൊയ്തു അറഫാ എന്നിവര്‍ക്കാണ് പ്രധാന നടത്തിപ്പ് ചുമതല. കൂടാതെ കാസര്‍കോട്ടെ മറ്റു പ്രദേശമായ, ചെര്‍ക്കള, ബോവിക്കാനം, മേല്‍പറമ്പ്, നീര്‍ച്ചാല്‍ എന്നിവടങ്ങളിലും അറഫാക്ക് സഹോദര സ്ഥാപനങ്ങളുണ്ട്.

0Shares