ബാവിക്കര മഖാം ഉറൂസിൻ്റെ ഭാഗമായി ഈമാസം എട്ടിന് മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു; യേനപ്പോയ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ സംബന്ധിക്കും

  • Post category:local news
  • Reading time:1 min read
You are currently viewing ബാവിക്കര മഖാം ഉറൂസിൻ്റെ ഭാഗമായി ഈമാസം എട്ടിന് മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു; യേനപ്പോയ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ സംബന്ധിക്കും

കാസര്‍കോട്: ബാവിക്കര മഖാം ഉറൂസിനോടനുബന്ധിച്ച് ഈമാസം എട്ടിന് ബാവിക്കര ബാഫഖി തങ്ങള്‍ നഗറില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാംപ് രാവിലെ പത്തു മണിക്ക് കാസര്‍കോട് ഡി.വൈ.എസ്.പി എം.വി.സുകുമാരന്‍ ഉദ്ഘാടനം ചെയ്യും.  ആയുര്‍വേദ, അലോപ്പതി വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടര്‍മാര്‍ ക്യാംപില്‍ പരിശോധന നടത്തും. അലോപ്പതി വിഭാഗത്തില്‍ മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളജിലെ വിദഗ്ധര്‍ പരിശോധന നടത്തും. ഗൈനോക്കോളജി, ഓര്‍ത്തോ, പിസിയോ, സ്‌കിന്‍, ഐ, തുടങ്ങിയ നിരവധി വിഭാഗങ്ങളിലെ ചികിത്സ ലഭ്യമാണ്. വിദഗ്ധ ചിക്തസ ആവശ്യമായി വരുന്നവരെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യും.പ്രമുഖ ആയുര്‍വ്വേദ ഡോക്ടറായ പാലക്കാട്ടുനിന്നുള്ള റെനില്‍രാജാണ് ക്യാംപിലെത്തും. കാല് വേദന, മുട്ടുവേദന, നടുവേദന, തരിപ്പ്, കടച്ചില്‍ തുടങ്ങി വിവിധ ശാരീരിക അസ്വസ്ഥതകള്‍ക്ക് ഉപകാരപ്രദമാകുന്ന ചികിത്സ ബാവിക്കരയില്‍ ലഭ്യമാകും. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. താല്‍പര്യമുള്ളവര്‍ 9847640999, 04994 252786 എന്ന മൊബൈല്‍ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

0Shares