കാസര്‍കോട്: സംസ്ഥാനത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ല എന്ന പേരുദോഷം കാസര്‍കോട്ടുകാര്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നമുക്ക് ചുറ്റുമുള്ളവര്‍ നന്നാവണമെങ്കില്‍ ആദ്യം നാം സ്വയം നന്നാവണം. വികസനം എന്നത് നാടിന്റെ ആവശ്യവും അവകാശവുമാണ്, വികസനത്തിന്റെ കാര്യത്തില്‍ അടിയന്തിര പ്രാധാന്യം നല്‍കേണ്ടവ വെള്ളം, വെളിച്ചം, പാര്‍പ്പിടം ,ഗതാഗതം,വിദ്യാഭ്യാസം എന്നിവയാണ് എന്നിരിക്കെ എന്തു കൊണ്ട് കാസര്‍കോട്ടുകാര്‍ മാത്രം ഇന്നും ഉപ്പ് വെള്ളം കുടിക്കുന്നു?. ഉപ്പില്ലാത്ത ശുദ്ധജലം ലഭ്യമാക്കാന്‍ നമ്മുടെ ഭരണകൂടത്തിന് സാധിക്കാത്തത് എന്തു കൊണ്ടാണ്?. ഈ ചോദ്യങ്ങള്‍ക്ക് ഒക്കെ ഉത്തരം ആവശ്യമാണ്. സംസ്ഥാനത്തിന്റെ വടക്കെ അറ്റത്തുള്ള ഈ ജില്ല കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്നു. നാനാ ജാതി-മതസ്ഥരും,വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും ഇവിടെ അധിവസിക്കുന്നു. എന്നിട്ടും എന്തു കൊണ്ട് ഇവിടെ ഇങ്ങിനെയൊക്കെ?. മറ്റു ജില്ലകളെ പോലെ കാസര്‍ക്കോട്ടും വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയാം.

സാവകാശമാണ് കാസര്‍കോട്ട് വികസനം എത്തിത്തുടങ്ങിയത്. ‘ഭെല്ലും”കിന്‍ഫ്രായും, എച്ച്.എ.എല്ലും മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്നു. ചീമേനി തുറന്ന ജയിലും മയിലാട്ടി ഗാര്‍മെന്റസും ഒക്കെ കാസര്‍ക്കോടിന്റെ വികസന മുദ്രകള്‍ തന്നെ. എന്നാല്‍ പല വികസന പദ്ധതികളും പ്രഖ്യാപനത്തിലും വാഗ്ദാനങ്ങളിലുമായി മാത്രം തങ്ങി കിടക്കുന്നു. ബദിയഡുക്ക ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുള്‍പ്പെടെയുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഭരണകൂടത്തിന് സാധിക്കാത്തത് എന്തു കൊണ്ടാണ്? ഇവിടുത്തെ യുവജന കൂട്ടായ്മക്കള്‍ എന്തു കൊണ്ട് പ്രതികരിക്കുന്നില്ല? കാലങ്ങളായി വിജയിച്ച് വരുന്ന ഇടത് വലത് മുന്നണികള്‍ക്ക് ഓശാന പാടുന്നതില്‍ മാത്രം അവരവരുടെ അണികള്‍ ഒതുങ്ങുന്നു.പകരം നാട്ടിലെ വികസനത്തില്‍ ഇവര്‍ ക്രിയാത്മകമായി ഇടപെടുന്നില്ല. ബാവിക്കര പദ്ധതിയില്‍ സംഭവിച്ചതും ഇതു തന്നെയാണ്. ഇടതും വലതും കേരളം മാറി മാറി ഭരിച്ചിട്ടും കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിനൊരു പരിഹാരം പൊതുജന ഇടപെടല്‍ മാത്രമാണ്, നിങ്ങളാണ് പ്രതികരിക്കേണ്ടത്. നാടിന്റെ വികസനമാണ് പ്രധാനം ഇതിനായി നിരന്തര ഇടപെടലുകളും ആവശ്യമായി വരും. ഇത്തരം വികസനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ചാനല്‍ ആര്‍.ബിയും മുന്നിലുണ്ടാകും. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ചുറ്റുമുള്ള ഇത്തരം വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കാവുന്നതാണ്. ജില്ലയുടെ വികസന കാര്യത്തില്‍ പ്രതിഞ്ജാബദ്ധതയോടെ ചാനല്‍ ആര്‍.ബി നിലക്കൊള്ളും. നിഷ്പക്ഷവും സത്യസന്ധവുമായ വാര്‍ത്തകള്‍ news @channelrb.com എന്ന mail idയിലേക്ക് അയക്കേണ്ടതാണ്. സ്ഥാപനവുമായി ബന്ധപ്പെടാന്‍ 04994 230044 എന്ന നമ്പറിലും നിങ്ങള്‍ക്ക് വിളിക്കാവുന്നതാണ്.