ബാലസംഘം അംഗത്തിനുപോലും രക്ഷയില്ല; പതിനൊന്നുകാരനെ പീഡിപ്പിച്ച കാസര്‍കോട്ടെ സി.പി.എം നേതാവിനെതിരേ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing ബാലസംഘം അംഗത്തിനുപോലും രക്ഷയില്ല; പതിനൊന്നുകാരനെ പീഡിപ്പിച്ച കാസര്‍കോട്ടെ സി.പി.എം നേതാവിനെതിരേ കേസ്

കാസര്‍കോട്: ബാലസംഘം ക്യാംപില്‍ പങ്കെടുക്കാന്‍ പോയ പതിനൊന്നുകാരനെ സി.പിഎം നേതാവ് പീഡനത്തിനിരയാക്കിയതായി പരാതി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവും സി.പി.എം പള്ളത്തിങ്കാല്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.വി രാമന്‍ പിള്ള(65)ക്കെതിരേയാണ് കേസ്. ചൈല്‍ഡ് ലൈന്‍ റിപോര്‍ട്ടിനെ തുടര്‍ന്ന് ബേഡെടുക്ക പോലിസ് കേസെടുക്കുകയായിരുന്നു. ക്യാംപില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ രാമന്‍ തന്റെ വീട്ടിലേക്ക വിളിച്ചുകൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് കുട്ടി വീട്ടിലെത്തി പരാതി പറഞ്ഞിരുന്നു. എന്നാല്‍ ചൈല്‍ഡ് ലൈനിന്റെ റിപോര്‍ട്ടാണ് പോലിസിന് കേസെടുക്കാന്‍ കാരണമായത്. സംഭവം നാട്ടില്‍ പാട്ടായതിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി. പാര്‍ടി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലിസ് അന്വേഷണം ഇഴയുകയാണെന്ന പരാതിയും നിലനില്‍ക്കുകയാണ്.

0Shares