ബാലകൃഷ്ണന്‍ മാങ്ങാട് അനുസ്മരണം ഇന്ന്

  • Post category:news
  • Reading time:1 min read
You are currently viewing ബാലകൃഷ്ണന്‍ മാങ്ങാട് അനുസ്മരണം ഇന്ന്

കാസര്‍കോട്: പ്രശസ്ത സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ബാലകൃഷ്ണന്‍ മാങ്ങാടിന്റെ 12-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട്ട് ഇന്ന് അനുസ്മരണ സമ്മേളനം നടക്കും. വൈകിട്ട് നാലുമണിക്ക് കാസര്‍കോട് നഗരസഭാ വനിതാ ഭവന്‍ഹാളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങ് പ്രശസ്ത സാഹിത്യകാരനും പത്ര പ്രവര്‍ത്തകനുമായ പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്യും.

കാസര്‍കോട് സാഹിത്യ വേദിയുടെയും ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രമുഖ എഴുത്തുകാരനും കാസര്‍കോട് സാഹിത്യ വേദി പ്രസിഡന്റുമായ റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. പൊതു ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

0Shares