കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ബസ് നിരവധിപേര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സ് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞു കയറി. ബസിലെ 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ രാജപുരത്തുള്ള ടാഗോര്‍ നികേതന്‍ സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്ന ശിവഗംഗ ബസ് നിയന്ത്രണം വിട്ട് കെട്ടിടത്തിന്റെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിന്നീട് വീടിന്റെ സണ്‍ഷൈടില്‍ ഇടിച്ചാണ് ബസ് നിന്നത്.
പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും പ്രവേശിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. രാജപുരം കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ബസ് നിയന്ത്രണം വിട്ട് ക്വാട്ടേഴ്‌സിൻ്റെ മുകളിലേക്ക് പാഞ്ഞു കയറി; 40 ഓളം പേര്‍ക്ക് പരിക്ക്