ബസുടമകളുടെ പ്രതിഷേധമാര്‍ച്ചും സെക്രട്ടറിയേറ്റ് ധര്‍ണയും തിങ്കളാഴ്ച; കാസര്‍കോട് നിന്നും നൂറു ഉടമകള്‍ സമരത്തില്‍ പങ്കെടുക്കും

  • Post category:local news
  • Reading time:1 min read
You are currently viewing ബസുടമകളുടെ പ്രതിഷേധമാര്‍ച്ചും സെക്രട്ടറിയേറ്റ് ധര്‍ണയും തിങ്കളാഴ്ച; കാസര്‍കോട് നിന്നും നൂറു ഉടമകള്‍ സമരത്തില്‍ പങ്കെടുക്കും

കാസര്‍കോട്: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി. യുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഡീസലിന്റെ നികുതി കുറക്കുകയോ, സ്വകാര്യ ബസുകള്‍ക്ക് ഡീസലിന് സബ്സിഡി അനുവദിക്കുകയോ ചെയ്യുക, ബസ്ബോഡി നിര്‍മ്മാണത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന് സാവകാശം അനുവദിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് പരിഷ്‌ക്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തിങ്കളാഴ്ച കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. കാസര്‍കോട് ജില്ലയില്‍ നിന്നും 100 ബസുടമകളെ ധര്‍ണയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.ഗിരീഷ് അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറിമാരായ ശങ്കര നായക്, ലക്ഷ്മണന്‍, ട്രഷറര്‍ പി.എ.മുഹമ്മദ് കുഞ്ഞി, താലൂക്ക് പ്രസിഡണ്ട് എന്‍.എം.ഹസൈനാര്‍, സെക്രട്ടറി സി.എ.മുഹമ്മദ്കുഞ്ഞി, ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി ശ്രീപതി, പ്രസിഡണ്ട് സി.രവി, സുരേഷ്ബാബു, രാധാകൃഷ്ണന്‍ പ്രസംഗിച്ചു.

0Shares