ബദിയടുക്ക: റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീല്‍ പതിനഞ്ചാമത് ഇസ്ലാമിക് കലാമേളക്ക് നാരമ്പാടിയില്‍ ഉജ്വല തുടക്കം. വിവിധ വേദികളിലായി റെയിഞ്ച് പരിധിയിലെ 40 മദ്രസയിലെ മുഅല്ലിമീങ്ങളും വിദ്യാര്‍ത്ഥികളും മറ്റുരയ്ക്കും. സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് മദനി പതാക ഉയര്‍ത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി എം.എ. ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
എരിയപ്പാടി മുഹമ്മദ് ഹാജി അധ്യക്ഷതനായി. സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഫസലു റഹ്മാന്‍ ദാരിമി, ആദം ദാരിമി നാരമ്പാടി, റസാഖ് അര്‍ശദി കുമ്പഡാജ, അബു ഫിദ അന്‍സാരി, കബീര്‍ മിസ്ബാഹി, അബ്ദു റസാഖ് ദാരിമി, അഹ്മദ് മുസ്ലിയാര്‍,യൂസ് ഫ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടി ഞായറാഴ്ച വൈകുന്നേരം സമാപിക്കും.
ബദിയടുക്ക റെയിഞ്ച് ഇസ്ലാമിക് കലാമേളക്ക് നാരമ്പാടിയില്‍ തുടക്കം