ഫ്‌ളാറ്റ് തകര്‍ത്തതോടെ പൊടിശല്യം രൂക്ഷം; മരട് നഗരസഭ ഉപരോധിച്ച് നാട്ടുകാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഫ്‌ളാറ്റ് തകര്‍ത്തതോടെ പൊടിശല്യം രൂക്ഷം; മരട് നഗരസഭ ഉപരോധിച്ച് നാട്ടുകാര്‍

മരട് നഗരസഭക്കെതിരെ വിമര്‍ശനവുമായി നാട്ടുകാര്‍ രംഗത്ത്. ഫ്‌ളാറ്റ് തകര്‍ത്തതോടെ പ്രദേശത്ത് പൊടിശല്യം രൂക്ഷമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്ത് വെള്ളം തളിയ്ക്കാന്‍ നഗരസഭ ക്രമീകരണം നടത്തിയില്ലെന്നും പറഞ്ഞാണ് നഗരസഭ ഉപരോധം.

സമീപ വീടുകളിലും വീട്ടുവളപ്പിലെ മരങ്ങളിലും പൊടി മൂടിയിരിക്കുകയാണ്. ഇതുകാരണം ഭക്ഷണം പാകം ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്ന് സ്ത്രീകള്‍ പറയുന്നു. അടുക്കളയും പാത്രങ്ങളും എല്ലാം പൊടിയില്‍ മുങ്ങിയിരിക്കുകയാണ്. ടാങ്കുകളില്‍ വെള്ളം നിറച്ചശേഷമാണ് വീടുകളില്‍ നിന്നും ഒഴിഞ്ഞുമാറിയത്. എന്നാല്‍ കോണ്‍ക്രീറ്റ് ചീളുകള്‍ തെറിച്ച്‌ ടാങ്കുകള്‍ പൊട്ടിപ്പോകുകയും വെള്ളം മുഴുവന്‍ ഒഴുകിപ്പോയതായും സ്ത്രീകള്‍ പറയുന്നു.

വീടിന്‍റെ തറയെല്ലാം പൊടിമൂടിയിരിക്കുകയാണ്. ഇത് വൃത്തിയാക്കാന്‍ വെള്ളവുമില്ലാത്ത അവസ്ഥയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. അതേസമയം നാട്ടുകാരുടെ പ്രശ്‌നം പരിഹരിക്കുമെന്ന് മരട് നഗരസഭ അധ്യക്ഷ വ്യക്തമാക്കി.

0Shares