കോട്ടയം: മംഗളം ദിനപത്രത്തിലെ മുന്‍ ഫോട്ടോജേര്‍ണലിസ്റ്റ് എസ് ഹരിശങ്കര്‍ അന്തരിച്ചു. നാല്‍പ്പത്തെട്ട് വയസായിരുന്നു. മസ്തിഷ്‌ക രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. നോവലിസ്റ്റ് കൂടിയാണ് ഹരിശങ്കര്‍. വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡ് ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയിരുന്നു. ആര്‍ടിസ്റ്റ് ശങ്കരന്‍ കുട്ടിയുടെ മകനാണ്. ഭാര്യ: തമന്ന റൂബി.
മൃതദേഹം ഇന്ന് രാവിലെ കോട്ടയം പ്രസ് ക്ലബ്ബിനു മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് പരുത്തുംപാറയിലെ വീട്ടിലേക്ക് കൊണ്ടു പോയി. ഹരിയുടെ സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മുട്ടമ്പലം ( കലക്ടറേറ്റിന് സമീപം) മുന്‍സിപ്പല്‍ ശ്മശാനത്തില്‍ നടക്കും.
ഫോട്ടോഗ്രാഫറും നോവലിസ്റ്റുമായിരുന്ന ഹരിശങ്കര്‍ അന്തരിച്ചു