ഫേസ്ബുക്ക് വഴി പ്രണയം; കടയുടമയും ജോലിക്കാരനും മക്കളുള്ള ഭര്‍തൃമതികളുമായി നാടുവിട്ടു

  • Post category:local news
  • Reading time:1 min read
You are currently viewing ഫേസ്ബുക്ക് വഴി പ്രണയം; കടയുടമയും ജോലിക്കാരനും മക്കളുള്ള ഭര്‍തൃമതികളുമായി നാടുവിട്ടു

കാഞ്ഞങ്ങാട്: കടയുടമയും ജോലിക്കാരനും രണ്ട് മക്കളുള്ള ഭര്‍തൃമതികളുമായി നാടുവിട്ടതായി പരാതി. വാഴുന്നോറൊടിയിലെ അലൂമിനിയം ഫാബ്രിക്കേഷന്‍ നടത്തുന്ന ലോഹിതാക്ഷന്‍, ജീവനക്കാരനും സുഹൃത്തുമായ പ്രദീപന്‍ എന്നവരാണ് ഭര്‍തൃമതികളുമായി നാടുവിട്ടത്. അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുന്ന ലോഹിതാക്ഷന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മട്ടന്നൂരിലെ ഒരു ഭര്‍തൃമതിക്കൊപ്പമാണ് പോയത്. രണ്ടു മക്കളുള്ള യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് നാടുവിട്ടത്. മക്കളെയും കൂടെകൂട്ടിയിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ മട്ടന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. അതിനിടേ ലോഹിതാക്ഷന്റെ കടയില്‍ ജോലിക്കാരനായ മടിക്കൈ പള്ളോട്ട് സ്വദേശി പ്രദീപന്‍ ചാളക്കടവിലെ സി.വി മധുവിന്റെ ഭാര്യ ചിത്രയുമായി നാടുവിട്ടു. ഇതേ കടയിലെ ജോലിക്കാരനാണ് മധു. അതുവഴിയുള്ള പരിചയം യുവതിയുമായി പ്രണയത്തിലെത്തിച്ചു. ചിത്രയും പ്രദീപനും, ലോഹിതാക്ഷനും മട്ടന്നൂര്‍ സ്വദേശിനിയും മട്ടന്നൂരിലെ ഒരു ലോഡ്ജില്‍ രണ്ടു ദിവസം തങ്ങിയിരുന്നു. വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് അവിടെ നിന്നും മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചു. ഇവരുടെ ഫോണ്‍ ഇപ്പോള്‍ ഓഫ് ചെയ്ത നിലയിലാണ്. മധുവിന്റെ പരാതിയില്‍ ചിത്രക്ക് വേണ്ടി ഹൊസ്ദുര്‍ഗ് പോലീസും മട്ടന്നൂര്‍ യുവതിക്ക് മട്ടന്നൂര്‍ പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

0Shares