ഫിഫ വേള്‍ഡ് കപ്പിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കിക്കോഫ് സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ഫിഫ വേള്‍ഡ് കപ്പിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കിക്കോഫ് സംഘടിപ്പിച്ചു

കാസര്‍കോട്: ഡി.വൈ.എഫ്.ഐ. കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിഫ വേള്‍ഡ് കപ്പിൻ്റെ ഭാഗമായി കിക്കോഫ് സംഘടിപ്പിച്ചു. പുതിയ ബസ്റ്റാന്റ് പരിസരത്തു നടന്ന പരിപാടി ടൗണ്‍ എസ്.ഐ. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. സുഭാഷ് പാടി അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി പി.ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് ട്രഷറര്‍ സുനില്‍ കടപ്പുറം, ജില്ലാ കമ്മിറ്റിയംഗം അനില്‍ ചെന്നിക്കര എന്നിവര്‍ സംസാരിച്ചു.

0Shares