ഫിഫാ ലോകകപ്പ് ആവേശത്തില്‍ പങ്കാളിയായി ലോഗോ ഫൂട്ട് വെയറും

  • Post category:news
  • Reading time:1 min read
You are currently viewing ഫിഫാ ലോകകപ്പ് ആവേശത്തില്‍ പങ്കാളിയായി ലോഗോ ഫൂട്ട് വെയറും

കാസര്‍കോട്: ലോകം ഫുട്ബോള്‍ ആവേശത്തില്‍ ലയിച്ചിരിക്കുമ്പോള്‍ റഷ്യയില്‍ നടക്കുന്ന ഫിഫാ ലോകകപ്പ് ആവേശം ഇങ്ങ് കേരളത്തിലും അലകൊള്ളുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലെ പ്രധാന ചെരുപ്പ് നിര്‍മാതാക്കളായ ലോഗോ ഫൂട്ട് വെയറും അവരുടെ പ്രോഡക്റ്റിലൂടെ ഈ ആവേശത്തില്‍ പങ്കാളിയാവുകയാണ്. ഇതിനായി പുതിയ ചെരുപ്പ് നിര്‍മിക്കുകയും ഇതില്‍ ഫിഫാ ലോകകപ്പിന്റെ മാത്രക ആലേഖനം ചെയ്യുകയും ചെയ്തിരിക്കുന്നു.ഫുട്ബോള്‍ പ്രേമികളുടെ അടങ്ങാത്ത ആവേശത്തില്‍ പങ്കാളിയാവുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പ്രോഡക്റ്റ് വിപണിയിലെത്തിക്കുന്നെതെന്ന് ലോഗോ ഫൂട്ട് വെയര്‍ ഉടമ ജാബിര്‍ തൃക്കരിപ്പൂര്‍ ചാനല്‍ ആര്‍.ബിയോട് പറഞ്ഞു. നിലവില്‍ ലോഗോ ഫൂട്ട് വെയര്‍ കേരള, കര്‍ണാടക, തമിഴ് നാട് സംസ്ഥാനങ്ങള്‍ക്ക് പുറമെ മഹാരാഷ്ട്ര, ആന്ധ്രാ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിപണി കീഴടക്കിയിട്ടുണ്ട്.കാസര്‍കോട് കിന്‍ഫ്രയിലെ ഫാക്ടറിയില്‍നിന്നുമാണ് പുതിയ ഫിഫാ ലോകകപ്പ് ചെരിപ്പും നിര്‍മിക്കുന്നത്. പുതിയ മോഡലില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ ചെരുപ്പ് വിപണിയില്‍ മിതമായ വിലയില്‍ ലഭ്യമാക്കിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares