പൗരത്വ ഭേദഗതി നിയമം: ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യുമെന്ന് നമ്മൾ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടത് അത് തന്നെ മനുഷ്യർ ചെയ്യും: മാമുക്കോയ

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ ഭേദഗതി നിയമം: ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യുമെന്ന് നമ്മൾ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടത് അത് തന്നെ മനുഷ്യർ ചെയ്യും: മാമുക്കോയ

പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. രാഷ്ട്രീയ- സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ തന്‍റെ നിലപാട് വ്യക്തമാക്കി നടന്‍ മാമുക്കോയയും രംഗത്തെത്തിയിരിക്കുകയാണ്. ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യുമെന്ന നമ്മൾ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യർ ചെയ്യുമെന്ന് മാമുക്കോയ വ്യക്തമാക്കി.

‘തലപോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്‍റെയും വിരലിന്‍റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല. ഒരു പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന നമ്മള്‍ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യന്‍മാര്‍ ചെയ്യും. 20 കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല’.– മാനാഞ്ചിറയ്ക്ക് സമീപം ‘ഞാൻ പൗരൻ പേര് ഭാരതീയൻ’, പൗരത്വം ഔദാര്യമല്ല എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു മാമുക്കോയയുടെ പ്രതികരണം.

‘ഇന്ത്യയിലെ റോഡുകളുടെയും സ്ട്രീറ്റുകളുടെയും പേരുമാറ്റിയാണ് ഇവർ തുടങ്ങിയത്. എന്‍റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതൽ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരും. ഈ സ്ഥലം ഒരുത്തന്‍റെയും കുത്തകയല്ല.- മാമുക്കോയ പറഞ്ഞു.

0Shares