പൗരത്വ നിയമ ഭേദഗതി; പിന്തുണയ്ക്കുന്ന റാലിക്കായി അമിത് ഷാ കേരളത്തിലേക്ക്; പങ്കെടുക്കുന്നത് മലബാറിലും മധ്യകേരളത്തിലും സംഘടിപ്പിക്കുന്ന റാലികളില്‍

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ നിയമ ഭേദഗതി;  പിന്തുണയ്ക്കുന്ന റാലിക്കായി അമിത് ഷാ കേരളത്തിലേക്ക്; പങ്കെടുക്കുന്നത് മലബാറിലും മധ്യകേരളത്തിലും സംഘടിപ്പിക്കുന്ന റാലികളില്‍

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള റാലിയില്‍ പങ്കെടുക്കുന്നതിനായി ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കേരളത്തിലെത്തും. ഈ മാസം 15-ന് ശേഷമായിരിക്കും അമിത് ഷാ കേരളത്തിലെത്തുക. . മലബാറിലും മധ്യകേരളത്തിലും സംഘടിപ്പിക്കുന്ന റാലിയില്‍ അദ്ദേഹം പങ്കെടുക്കും. എവിടെയാണ് റാലി നടത്തുക എന്നത് തീരുമാനമായിട്ടില്ല. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് ഈ മാസം 15 മുതല്‍ 25 വരെ പ്രചാരണ പരിപാടികള്‍ നടത്താനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.

പ്രചാരണത്തിനായി ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചു. പഞ്ചായത്ത് തലത്തില്‍ റാലികളും ജനസമ്പര്‍ക്ക പരിപാടികളും നടത്തും. ആര്‍.എസ്.എസും പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കും. പൗരത്വ നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായിട്ടുള്ളത് കേരളത്തില്‍ നിന്നാണ്. ഈ സാഹചര്യങ്ങളിലാണ് അമിത് ഷായെ തന്നെ പങ്കെടുപ്പിച്ച് കൊണ്ട് പ്രചാരണങ്ങള്‍ നടത്താന്‍ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്.

പ്രതിഷേധം ശക്തമായ മറ്റു സംസ്ഥാനങ്ങളിലെ റാലികളിലും അമിത് ഷാ പങ്കെടുത്ത് വരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കുനേരെ രാജ്യവ്യാപകമായി ഉയരുന്ന എതിര്‍പ്പു മറികടക്കാന്‍ ബി.ജെ.പിയുടെ വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണ പരിപാടി ഞായറാഴ്ച തുടങ്ങും. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലെയും വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെയും വീടുകള്‍ സന്ദര്‍ശിക്കും.

0Shares