കാസര്‍കോട്: ഡോ.ടി.പി സേതുമാധവന്‍ നയിക്കുന്ന പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിങ് കോളജിന്റെ കരിയര്‍ ഗൈഡന്‍സ് സെമിനാറും മെഡിക്കല്‍ എഞ്ചിനീയറിങ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ പരിശീലനവും ശനിയാഴ്ച രാവിലെ 10നു കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്ലസ്ടുവിന് ശേഷമുള്ള വിവിധ കോഴ്‌സുകളെ കുറിച്ചും സാധ്യതകളെ കുറിച്ചും പ്രശസ്ത കോളമിസ്റ്റും കരിയര്‍ വിദഗ്ദ്ധനും കേരള അനിമല്‍ സയന്‍സ് ആന്‍ഡ് വെറ്റിനറി യൂണിവേഴ്‌സിറ്റി എന്ററര്‍പ്രണര്‍ഷിപ് വിഭാഗം മുന്‍ ഡയറക്ടറും ആയ ഡോ. ടി പി സേതുമാധവന്‍ ക്ലാസ്സെടുക്കും. തുടര്‍ന്ന് രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി പറയും. ഡീന്‍ ഡോ. പ്രവീണ്‍ കുമാര്‍ കോടോത്ത്, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫ. കെ അസീം, പ്രഫ. സി രാഹുല്‍ തുടങ്ങിയവര്‍ ക്ലാസെടുക്കും.
പരിപാടിയുടെ ഭാഗമായി സംശയ നിവാരണത്തിനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി പാനല്‍ ചര്‍ച്ച ഉണ്ടാകും. ഈ വര്‍ഷം പ്ലസ് ടു കഴിഞ്ഞ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നതിനായി 04994-250290/9496463548 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സൗജന്യമാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഷുക്കൂര്‍, പി.ജി ഡീന്‍ ഡോ.അബൂബക്കര്‍ കടങ്കല്‍, യു.ജി ഡീന്‍ ഡോ.വിനോദ് ജോര്‍ജ്, പ്രഫ. കെ അസീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(07.06.2018)
ഇന്നത്തെ ചോദ്യം
കേരളത്തില്‍ ഏറ്റവും കൂടുതല്‍ റെയില്‍വേ സ്‌റ്റേഷനുകളുള്ള ജില്ല ഏതാണ്?
A) കോഴിക്കോട്
B) ഏറണാകുളം
C) തിരുവനന്തപുരം
D) പാലക്കാട്
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), രക്ഷിതാവിന്റെ പേര്, വിലാസം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ഫേസ് ബുക്ക് എക്കൗണ്ടുള്ള ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (06.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: മഞ്ചേശ്വരം
വിജയി: വിവേക്, പരവനടുക്കം, കാസര്‍കോട്.
,