
കൊച്ചി: പ്രേതത്തിന് ശേഷം ജയസൂര്യയും ശ്രുതിയും ഒന്നിക്കുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും. ചിത്രത്തിൻ്റെ പേര് “അന്വേഷണം”. പ്രേതം എന്ന ജയസൂര്യ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രുതി. ലില്ലി എന്ന ചിത്രം സംവിധാനം ചെയ്ത പ്രശോഭിൻ്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് അന്വേഷണം. ശ്രുതിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് തോമസ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത്. ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണിത്.

എവിഎ പ്രൊഡക്ഷന്‍സ് ഒപ്പം, മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന E4 എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിത് വാസുദേവ് ആണ്. സംഗീതം ജെയ്ക്സ് ബിജോയ്. ലാല്‍, ലെന, വിജയ് ബാബു, ലിയോണ ലിഷോയ്, നന്ദു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രം ജനുവരി 31ന് പ്രദര്‍ശനത്തിന് എത്തും എന്നാണ് വിവരം. അന്വേഷണത്തിന്‍റെ പുതിയ സ്റ്റില്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടിയിട്ടുണ്ട്.
