പ്രിയദര്‍ശിനി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘ഇന്ത്യന്‍ സ്വാതന്ത്ര സമരം’ എന്ന വിഷയം ആസ്പദമാക്കി ക്വിസ് മത്സരം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing പ്രിയദര്‍ശിനി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘ഇന്ത്യന്‍ സ്വാതന്ത്ര സമരം’ എന്ന വിഷയം ആസ്പദമാക്കി ക്വിസ് മത്സരം നടത്തി

ചെര്‍ക്കള/ കാസർകോട്: മുണ്ടക്കൈ പ്രിയദര്‍ശിനി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഈ വര്‍ഷത്തെ സ്വതന്ത്ര്യദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സ്വാതന്ത്ര സമരം എന്ന വിഷയം ആസ്പദമാക്കി എല്‍.പി, യു.പി, എച്ച്.എസ്, പ്ലസ് ടു കുട്ടികള്‍ക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. പരിപാടിയില്‍ ലൈബ്രറി പ്രസിഡണ്ട് സി.ജി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.

യോഗത്തില്‍ ബിന്ദു ശ്രീധരന്‍, പ്രശാന്ത് മാസ്റ്റര്‍ കാനത്തൂര്‍, ഗംഗാധരന്‍ മാസ്റ്റര്‍ കാനത്തൂര്‍, ഭാസ്‌കരന്‍ പാറച്ചാല്‍, ഷൈന്‍ നാരായണന്‍, സനല്‍ മുണ്ടക്കൈ, കരുണാകരന്‍ വടക്കേവീട്, വിനോദ് കെ. പി, സുജാത ടീച്ചര്‍, പ്രിയങ്ക എന്നിവര്‍ സംസാരിച്ചു. വിജയന്‍ പഴയവീട് നന്ദിയും രേഖപ്പെടുത്തി.

മത്സരവിജയികള്‍- എല്‍.പി വിഭാഗം: ദീക്ഷിത്ത്, രണ്ടാം സമ്മാനം അഭിനവ്, മൂന്നാം സമ്മാനം ശരണ്‍.

യു.പി. വിഭാഗം: ഒന്നാം സമ്മാനം കാര്‍ത്തിക കുഞ്ഞിക്കണ്ണന്‍ മുണ്ടക്കൈ, രണ്ടാം സമ്മാനം അര്‍ച്ചന ബാലകൃഷ്ണന്‍ മൈക്കുഴി, മൂന്നാം സമ്മാനം ദേവിക വിനോദ് മുണ്ടക്കൈ.

ഹൈസ്‌കൂള്‍ വിഭാഗം: ഒന്നാം സമ്മാനം അഭിഷേക്, രണ്ടാം സമ്മാനം അഭിനവ്.സി.ജി, മൂന്നാം സമ്മാനം സ്‌നേഹ കുമാരന്‍ മളിക്കാല്‍.

ഹയര്‍ സെക്കന്‍ഡറി വിഭാഗം: ഒന്നാംസമ്മാനം അനുരാഗ് മുണ്ടക്കൈ.

പ്രസ്തുത വിജയികള്‍ക്ക് ക്വിസ് മാസ്‌റര്‍മാര്‍ സമ്മാനം വിതരണം ചെയ്തു.

0Shares