പ്രസ് ഇന്‍ഫമര്‍മേഷന്‍ ബ്യൂറോ പ്രാദേശിക മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing പ്രസ് ഇന്‍ഫമര്‍മേഷന്‍ ബ്യൂറോ പ്രാദേശിക മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

കാസര്‍കോട്: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള മാധ്യമ വിഭാഗമായ പ്രസ് ഇന്‍ഫമര്‍മേഷന്‍ ബ്യൂറോ(പി.ഐ.ബി), കാസര്‍കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രാദേശിക മാധ്യമ ശില്‍പശാല(വാര്‍ത്താ ലാപ്) സംഘടിപ്പിച്ചു. സമയം ചീഫ് എഡിറ്ററും കേരള ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനുമായ മുഹമ്മദ് അഹമ്മദ് ശില്‍പശാല ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷനായി. പി.ഐ.ബി അസിസ്റ്റന്റ് ഡയറക്ടര്‍ ഐസക് ഈപ്പന്‍ പി.ഐ.ബിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളുടെയും നയങ്ങളുടെയും റിപ്പോര്‍ട്ടിങ്ങിനെ സംബന്ധിച്ചും വിശദീകരിച്ചു.പോസിറ്റീവ് റിപ്പോര്‍ട്ടിങ്ങ് എന്ന വിഷയത്തില്‍ കെ. ബാലകൃഷ്ണനും സ്വച്ഛഭാരതിനെ കുറിച്ച് സംസ്ഥാന ശുചിത്വ മിഷന്‍ കണ്ണുര്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ സുരേഷ് കസ്തൂരിയും ക്ലാസെടുത്തു. ഡിജിറ്റല്‍ ഇന്ത്യ-വെല്ലുവിളികള്‍, പ്രതീക്ഷകള്‍, മാധ്യമപ്രവര്‍ത്തുകരുടെ പങ്ക് എന്ന വിഷയത്തില്‍ അഹമ്മദ് സുബൈര്‍ പറമ്പന്‍ ക്ലാസ് നയിച്ചു. പ്രസ് ക്ലബ് സെക്രട്ടറി വിനോദ് പായം, വി.വി. പ്രഭാകരന്‍, അനില സംസാരിച്ചു. പ്രാദേശിക മാധ്യമപ്രവര്‍ത്തകരും, കേന്ദ്ര ഗവണ്‍മെന്റും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആവിഷ്‌കരിക്കുന്ന പ്രത്യേക പരിപാടിയാണ് വാര്‍ത്താ ലാപ്.

 

0Shares