പ്രസിദ്ധ യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പ്രസിദ്ധ യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

കാസർകോട് : പ്രസിദ്ധ യക്ഷഗാന കലാകാരൻ കലാസാംസ്കാരിക പ്രവർത്തകനുമായ മുളിയാർ കോട്ടുർ നെക്രംപാറ പെരഡഞ്ചി ഗോപാലകൃഷ്ണ ഭട്ട് (70) അന്തരിച്ചു. മംഗലാപുരം ആശുപത്രിയിലായിരുന്നു അന്ത്യം. രാജാ ദിലീപ, ലങ്കാപതനം തുടങ്ങി മുന്നു യക്ഷഗാന കൃതികളും നാടകങ്ങളും രചിച്ചു.

യക്ഷഗാനത്തിൽ സ്ത്രീ വേഷക്കാരനായ അദ്ദേഹം നാടക നടനും ആയിരുന്നു. കോട്ടുർ പോസ്റ്റ് മാസ്റ്റർ ആയി സർവ്വീസിൽ നിന്നും വിരമിച്ച അദ്ദേഹം കോട്ടുർ കാർത്തികേയലൊനിലയം, യക്ഷ തുണീറ സംപ്രതിഷ്ഠാ ന എന്നി കലാസംഘടകളുടെ അമരക്കാരനായിരുന്നു. ഭാര്യ: പല്ലവി. മക്കൾ: ഹരികൃഷ്ണ , കൃഷ്ണമൂർത്തി.

0Shares