കാസര്‍കോട്: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കാസര്‍കോട് നിന്നും വ്യാപാരികളുടെ സഹായപ്രവാഹം. പ്രമുഖ സ്വര്‍ണ വ്യാപാര സ്ഥാപനമായ സിറ്റി ഗോള്‍ഡ്, വസ്ത്ര വ്യാപാര സ്ഥാപനങ്ങളായ ഐവ, ബോംബെ ഗാര്‍മെന്റ്‌സ് തുടങ്ങിയ സ്ഥാപനങ്ങളാണ്
ദുരിതാശ്വാസ ക്യാംപിലേക്ക് സാധനങ്ങള്‍ കൈമാറിയത്.
കാസര്‍കോട്ടെ ഏറ്റവും വലിയ വസ്ത്ര വ്യാപാര ഗ്രൂപ്പായ ഐവ അഞ്ചുലക്ഷം രൂപയുടെ പുതു വസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. ചൂരിദാറുകള്‍, കുഞ്ഞുടുപ്പുകള്‍, ലുങ്കി, ദോത്തി മുതലായവയാണ് താല്‍ക്കാലികാശ്വാസം എന്ന നിലയില്‍ ആദ്യമെത്തിക്കുന്നത്. അതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവെന്ന നിലയില്‍ ഒരു ലക്ഷം രൂപയുടെ ചെക്കും കാസര്‍കോട് എ.ഡി.എമ്മിന് കൈമാറി. വസ്ത്രങ്ങള്‍ കോഴിക്കോട് ക്യാമ്പുകളില്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വേറെ വല്ലിടത്തേക്കും ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
പ്രമുഖ വസ്ത്രാലയമായ ബോംബെ ഗാര്‍മെന്റ്‌സും ആദ്യഘട്ടത്തില്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് 50,000 രൂപ നല്‍കി. അത് കാസര്‍കോട് എ.ഡി.എമ്മിനെ ഏല്‍പ്പിച്ചു. വസ്ത്ര വിപണ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കാസര്‍കോടിന്റെ സജീവ സാന്നിധ്യമാണ് ബോംബെ ഗാര്‍മെന്റ്‌സ്.
സ്വര്‍ണ വ്യാപാര സ്ഥാപനമായ സിറ്റി ഗോള്‍ഡും ഒരുലോഡ് നിത്യോപയോഗ സാധനങ്ങളുമായി ദുരന്ത ഭൂമിയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടു.
പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കാസര്‍കോട് നിന്നും വ്യാപാരികളുടെ സഹായപ്രവാഹം