മടിക്കൈ: പ്രളയകാലത്ത് കേരളം കണ്ട മാനവികതാ ബോധം എക്കാലത്തും നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മഹാപ്രളയകാലത്ത് ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. ആരാധനാലയങ്ങള്‍ ജാതിമത, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു. സമുദ്രനിരപ്പില്‍ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന നെതര്‍ലാന്റിലെ വികസന മാതൃക കേരളത്തില്‍ പ്രായോഗികമാണെങ്കില്‍ അത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മടിക്കൈ പഞ്ചായത്തിലെ മതനിരപേക്ഷതയേയും വികസന പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു.
പി.കരുണാകരന്‍ എംപി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ കെ.പി ജയരാജന്‍, കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.കേളുപണിക്കര്‍, എം.കുഞ്ഞമ്പു, കെ.പ്രമീള, ശശീന്ദ്രന്‍ മടിക്കൈ, സി.ഇന്ദിര, പി.ഓമന, വി.ശശി, ടി.ജെ അരുണ്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.വി ബാലകൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വേലായുധന്‍, എന്നിവര്‍ പങ്കെടുത്തു. എല്‍.എസ്.ജി.ഡി സെക്ഷന്‍ അസി.എഞ്ചിനീയര്‍ സനൂപ് ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകന്‍ സ്വാഗതവും സെക്രട്ടറി എ മധുസൂദന്‍ നന്ദി പറഞ്ഞു.
പ്രളയകാലത്ത് കേരളം കണ്ട മാനവികബോധം നിലനിര്‍ത്തണം: മുഖ്യമന്ത്രി