കോഴിക്കോട്: കേരള കൗമുദി സംഘടിപ്പിക്കുന്ന മലബാര്‍ ഫെസ്റ്റ് ഉദ്ഘാടന ചടങ്ങില്‍ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ഡോ.ബോബി ചെമ്മണ്ണൂരിനെ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ആദരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിറ്റി പോലിസ് കമ്മീഷ്ണര്‍ കാളീരാജ് മഹേശ്വര്‍, എക്‌സ്‌പോയുടെ മുഖ്യ സ്‌പോണ്‍സര്‍ ഹൈലൈറ്റ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ജിബു വര്‍ഗീസ്, മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എ. ശ്യാംസുന്ദര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി. ശ്യാംകുമാര്‍ സ്വാഗതവും ബ്യൂറോ ചീഫ് എം.വി. ഹരീന്ദ്രനാഥ് നന്ദിയും പറഞ്ഞു. കേരള കൗമുദിയും കൗമുദി ചാനലും ഹൈലൈറ്റുമായി ചേര്‍ന്ന് കോഴിക്കോട് സ്വപ്നനഗരിയില്‍ സംഘടിപ്പിക്കുന്ന മലബാര്‍ ഫെസ്റ്റ് ഒക്ടോബര്‍ 21 വരെ നടക്കും.
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ഡോ.ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു