
കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍, ബൈക്ക് അപകടത്തിൽ മരണപെട്ടന്ന വാർത്ത സഹപ്രവർത്തകർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മാതൃഭൂമി ന്യൂസിൻ്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം
കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെ വളപട്ടണത്തിന് സമീപമാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. സംഭവസമയം അതുവഴി മറ്റു വാഹനങ്ങളും കുറവായിരുന്നു. അതിനാൽ ആശുപത്രയിലേക്ക് എത്തിക്കാൻ വൈകി.
ധര്‍മ്മശാലയിലെ സീല്‍ കമ്മ്യൂണിറ്റി ടി.വിയില്‍ ക്യാമറാമാനായിട്ടായിരുന്നു പ്രതീഷിൻ്റെ തുടക്കം. പിന്നീട് ഇന്ത്യവിഷനിലും റിപ്പോര്‍ട്ടര്‍ ചാനലിലും ക്യാമറാമാനായി ജോലി ചെയ്തു. അതിന് ശേഷം 2013 ൽ മാതൃഭൂമി ന്യൂസില്‍ ചേർന്നു. വെള്ളിക്കീലിലെ പരേതനായ മണിയമ്പാറ നാരായണൻ്റെ മകനാണ് പ്രതീഷ്. അമ്മ- നാരായണി, ഭാര്യ- ഹേഷ്മ, അഭിലാഷ്, നിധീഷ് എന്നിവർ സഹോദരങ്ങളാണ്.
