
ലഖ്‌നൗ: പ്രണയിച്ച യുവാവിനെപ്പം ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ പിതാവും സഹോദരന്‍മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ധാനെടയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവും സഹോദരും അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.നാല് മാസം മുന്‍പാണ് പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്നാണ് അച്ഛനും സഹോദരനും രണ്ട് അമ്മാവന്‍മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.

സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതിയില്‍ പ്രതികള്‍ക്കെതിരെ നേരിട്ട് പരാതി രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥനായ കുഷാല്‍ പാല്‍ സിംഗ് അറിയിച്ചു. പീഡനത്തിന് ശേഷം സംഭവം പുറത്തറിയാതിരിക്കുന്നതിനായി യുവതിയെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തി. യുവതിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. യുവതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴിയെടുത്തു.
