പ്രണയം, കൊലപാതകം; നീതുവിന് സംഭവിച്ചതുതന്നെ സൗമ്യയ്ക്കും, സ്‌നേഹവെറി ഇവിടെ അവസാനിക്കുന്നില്ല, കേരളത്തെ ഞെട്ടിച്ച ക്രൂരതകള്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രണയം, കൊലപാതകം; നീതുവിന് സംഭവിച്ചതുതന്നെ സൗമ്യയ്ക്കും, സ്‌നേഹവെറി ഇവിടെ അവസാനിക്കുന്നില്ല, കേരളത്തെ ഞെട്ടിച്ച ക്രൂരതകള്‍

മാസങ്ങള്‍ക്കുമുന്‍പ് തൃശൂരില്‍ പട്ടാപകല്‍ നടന്ന അരുംകൊല മലയാളികള്‍ മറക്കില്ല. എല്ലാത്തിന്‍റെയും വിഷയം പ്രണയം തന്നെ. നിതീഷ് എന്ന ചെറുപ്പക്കാരന്‍ നീതു എന്ന യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത് കേരളം ഒരു നടുക്കത്തോടെയാണ് കേട്ടത്. സ്വന്തം കാമുകന്‍ തന്നെ പിന്നീട് കാമുകിയെ വീട്ടിക്കയറി കത്തിച്ചുകളഞ്ഞു. തൃശൂര്‍ ചിയ്യാരം സ്വദേശി നീതുവിനെയാണ് കൊലപ്പെടുത്തിയത്.

സമാനമായ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായി. അടുത്തിടെ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നത് സ്ഥിരംസംഭവമായി മാറി. മെയ് 31ന് തിരുവനന്തപുരത്തു നടന്നതും സമാനസംഭവമാണ്. എസ്എടി ആശുപത്രി ജീവനക്കാരിയെ കൊല്ലാന്‍ ശ്രമം നടന്നു. വെട്ടേറ്റ യുവതിയെ രക്ഷിക്കാനായി. നിധിന്‍ എന്ന യുവാവ് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. പിന്നീട് മദ്യലഹരിയില്‍ ആക്രമിക്കുകയാണുണ്ടായത്.

കോട്ടയത്ത് നടന്ന സംഭവമിങ്ങനെ.. സൗഹൃദം നിഷേധിച്ചതിന്‍റെ പേരില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നു. യുവതിയുടെ വീട്ടില്‍ കയറഇ തലയിണ കൊണ്ട് വായും മൂക്കും പൊത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം.

കൊച്ചി പനമ്പള്ളി നഗറിലും കൊലപാതകശ്രമം നടന്നു. അവിടെയും പ്രണയം തന്നെയായിരുന്നു വിഷയം. പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആളുകള്‍ ഓടികൂടിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു.

തിരുവല്ലയില്‍ 18കാരന്‍ 19കാരിയെ കൊലപ്പെടുത്തിയതും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരിലായിരുന്നു. സഹപാഠികളായിരുന്നു ഇരുവരും. കത്തി കൊണ്ട് കുത്തിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

ഇത്തരം സംഭവങ്ങള്‍ പതിവാകുമ്പോള്‍ ജനങ്ങള്‍ ഭയചകിതരാകുകയാണ്. എപ്പോള്‍ വേണമെങ്കില്‍ ഒരു ആക്രമണം പ്രതീക്ഷിക്കാം എന്നവസ്ഥ. മദ്യവും കഞ്ചാവും വലിച്ചുകയറ്റി ബോധമില്ലാതെയും പല സംഭവങ്ങള്‍. സൗമ്യയുടെ സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ ഒരു പോലീസുകാരിക്ക് ഇങ്ങനെയൊരു ദുരന്തം ഉണ്ടായത് നിസാരമല്ല.

0Shares