കണ്ണൂര്‍: ജില്ലയുടെ മലയോര മേഖല വിറങ്ങലിച്ചുപോയ പ്രകൃതിക്ഷോഭത്തിന്റെ കെടുതികള്‍ നേരിടാനും പരിഹരിക്കാനും ജനജീവിതത്തിന് വളരെ വേഗത്തില്‍ ആശ്വാസം നല്കാനും സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന് ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. മാക്കൂട്ടം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് മൂലം അയ്യന്‍കുന്ന്, പായം പഞ്ചായത്തുകളില്‍ വ്യാപകമായ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.
ഉരുള്‍പൊട്ടലിന്റെ ഭീകരമായ കെടുതി അനുഭവിക്കുന്ന മേഖലയില്‍ സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തി വേഗത്തിലും ഫലപ്രദമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും കേന്ദ്ര പാക്കേജ് അനുസരിച്ച് നല്കുന്ന ഉയര്‍ന്ന നഷ്ടപരിഹാരം നല്കണമെന്നും പ്രകൃതിക്ഷോഭ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു.
ജില്ലയിലെ മലയോര മേഖലകളും താഴ്ന്ന പ്രദേശങ്ങളും ഉരുള്‍പൊട്ടലിന്റെയും മഴക്കെടുതിയുടെയും ദുരിത വലയത്തില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കാനും ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. ദുരിതാശ്വാസ കേമ്പ് പ്രവര്‍ത്തിക്കുന്ന കിളിയന്തറ ഹൈസ്‌കൂളും, ഉരുള്‍പൊട്ടല്‍ മൂലം വലിയ നാശനഷ്ടം സംഭവിച്ച മാക്കൂട്ടം, കൂട്ടുപുഴ മേഖലകളും പാച്ചേനിയും കോണ്‍ഗ്രസ് നേതാക്കളായ ചന്ദ്രന്‍ തില്ലങ്കേരി, പടിയൂര്‍ ദാമോദന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ തോമസ്സ് വര്‍ഗ്ഗീസ്, മാര്‍ഗരറ്റ് ജോസ് തുടങ്ങിയവരും സന്ദര്‍ശിച്ചു.
പ്രകൃതി ക്ഷേഭത്തില്‍പെട്ടവര്‍ക്ക് കേന്ദ്ര പേക്കേജിന് തുല്യമായ ഉയര്‍ന്ന നഷ്ട പരിഹാരം നല്‍കണമെന്ന് സതീശന്‍ പാച്ചേനി