പോസ്റ്റല്‍ എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing പോസ്റ്റല്‍ എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കാസര്‍കോട്: ജില്ലാ പോസ്റ്റല്‍ എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജില്ലാ ജനറല്‍ ബോഡിയും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. കെ.ജി ബോസ് ലൈബ്രറി ഹാള്‍ പി ആന്‍ഡ് ടി ഹോമില്‍ നടന്ന പരിപാടി കെ കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു.സൊസൈറ്റി പ്രസിഡന്റ് പി.വി രാജേന്ദ്രന്‍ അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. അസി. രജിസ്ട്രാര്‍ കെ ജയചന്ദ്രന്‍, കോ ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ കെ.സി സതീഷ് എന്നവര്‍ സംസാരിച്ചു. സെക്രട്ടറി കെ വേണുഗോപാലന്‍ സ്വാഗതവും എം കുമാരന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

0Shares