
മാവോവാദി വേട്ടക്കും യു.എ.പിഎക്കും എതിരെ സി.പി.ഐക്കാർ കരഞ്ഞിട്ട് കാര്യമില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഒന്നുകിൽ ഉള്ളിൽ നിന്ന് ചെറുത്ത് തോൽപിക്കാൻ കഴിയണം. അല്ലെങ്കിൽ പുറത്ത് നിന്ന് എതിർക്കാൻ കഴിയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പോലീസിനെ കയറൂരിവിട്ടുവെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ല. യു.എ.പി.എ നിയമത്തെ അനുകൂലിക്കുന്നവർക്ക് പോലും കോഴിക്കോട് വിഷയത്തിൽ യു.എ.പി.എ വേണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയമായി ന്യായീകരിക്കാൻ സാധിക്കാത്ത സംഭവങ്ങളാണ് നിരന്തരം നടക്കുന്നത്. മാവോവാദിവേട്ട, യു.എ.പി.എ ചുമത്തൽ, വാളയാർ പീഡന കേസ് എന്നിവ ഉദാഹരണങ്ങളാണ്. രാഷ്ട്രീയ നിയന്ത്രണത്തിൽ പോലീസ് നിൽക്കുന്നില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
