പോക്‌സോ കേസില്‍ ആദ്യശിക്ഷ വിധിച്ച് കാസര്‍കോട് ജില്ലാ കോടതി; പ്രതിക്ക് മരണം വരെ തടവ്

  • Post category:news
  • Reading time:1 min read
You are currently viewing പോക്‌സോ കേസില്‍ ആദ്യശിക്ഷ വിധിച്ച് കാസര്‍കോട് ജില്ലാ കോടതി; പ്രതിക്ക് മരണം വരെ തടവ്

നാലുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണംവരെ തടവു ശിക്ഷ. പോക്‌സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷമുള്ള സംസ്ഥാനത്തെ ആദ്യ കേസിന്‍റെ വിധിയാണിത്. കാസര്‍കോട് ജില്ലയിലെ ശങ്കരംപാടി സ്വദേശി വി. എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുമാത്രം പ്രായമായ കുട്ടിയെ ഇയാള്‍ തൊട്ടടുത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നത്. അന്വേഷണത്തില്‍ പ്രതി ഒന്നിലധികം തവണ കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി.

നീണ്ട ഒരുമാസത്തെ വിചാരണക്കൊടുവിലാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കേസില്‍ വിധി പറഞ്ഞത്. 2018 ലാണ് കേന്ദ്ര മന്ത്രിസഭ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമം ഭേദഗതി ചെയ്തത്. ഇതു പ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷവരെ കനത്ത ശിക്ഷയാണ് ഉണ്ടാവുക.

രാജ്യത്ത് കുട്ടികള്‍ക്കെതിരെ അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ നിയമത്തിലെ 7 വ്യവസ്ഥകളായിരുന്നു ഭേദഗതി ചെയ്തിട്ടുള്ളത്. ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്കാണ് വധശിക്ഷ.

0Shares