പെരിയയിലെ ഇരട്ടക്കൊലപാതകം താങ്ങാവുന്നതിലും അപ്പുറമാണ്: കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച കോൺഗ്രസ് നേതാക്കൾക്കും സങ്കടം അടക്കാനായില്ല

  • Post category:news
  • Reading time:1 min read
You are currently viewing പെരിയയിലെ ഇരട്ടക്കൊലപാതകം താങ്ങാവുന്നതിലും അപ്പുറമാണ്: കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച കോൺഗ്രസ് നേതാക്കൾക്കും സങ്കടം അടക്കാനായില്ല

കാസർകോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച കോൺഗ്രസ് നേതാക്കൾക്ക് സങ്കടം അടക്കാനായില്ല.
കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ മാതാപികളുടെ സങ്കടം കണ്ട് കരഞ്ഞുപോയി.
കണ്ടു നിന്ന മാധ്യമപ്രവർത്തകർക്കും മറ്റു നേതാക്കൾക്കും അതൊരു നൊമ്പര കഴച്ചയായിരുന്നു. കൊലപാതകം നടത്തിയിട്ട് കയ്യൊഴിയുന്നത് സി.പി.ഐഎമ്മിൻ്റെ സ്ഥിരം രീതിയാന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം പരിയാരത്തുനിന്നും വിലാപയാത്രയായി പെരിയയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം കാഞ്ഞങ്ങാട് അടക്കം പൊതുദർശനത്തിന് വെച്ചു. സ്ത്രീകളടക്കം നിരവധി പേരാണ് മൃതദേഹം കാണാൻ തടിച്ചുകൂടിയത്. അന്തിമോപചാരം അർപ്പിക്കുന്നതിനായി തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തെ നിയന്തിക്കാൻ പാർട്ടി പ്രവർത്തകർ ഏറെ പണിപ്പെട്ടു. ഓരോ സ്ഥലങ്ങളിലും നിശ്ചിത സമയമാണ് പൊതുദർശനത്തിന് വെച്ചത്. വൈകിട്ടോടെ സംസ്കാരച്ചടങ് പൂർത്തീകരിക്കേണ്ടതിനാൽ കൂടുതൽ സമയം പൊതുദർശനം ഒഴുവാക്കിയാണ് പെരിയയിലേക്ക് മൃതദേഹവുമായി വിലാപയാത്ര തുടർന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കർണാടക പോലീസിൻ്റെ സഹായം തേടിയിട്ടുണ്ട്. പ്രതികൾ കർണാടകയിലേക്ക് കടന്നതായുള്ള വിവരത്തെ തുടർന്നാണ് ഇത്. എന്നാൽ അന്വേഷണസംഘം രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അക്രമികളെ സഹായിച്ച രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

0Shares