കാസർകോട്: കൈരളി ബുക്സിൻ്റെയും മയൂര ആർട്ട് പ്രസ് ബുക് ഷോപ്പിൻ്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന മെഗാപുസ്തകമേളയുടെ ഭാഗമായി കവി സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം പ്രശസ്ത സാഹിത്യകാരൻ ദിവാകരൻ വിഷ്ണുമംഗലം ഉത്ഘാടനം ചെയ്തു. രാധാകൃഷ്ണൻ പെരുമ്പളയുടെ അധ്യക്ഷതയിൽ ബിജു കാഞ്ഞങ്ങാട് ആശംസയും പ്രേമചന്ദ്രൻ ചോമ്പാല, വിനോദ് കുമാർ പെരുമ്പള, ഉണ്ണികൃഷ്ണൻ അണിഞ്ഞ, രവീന്ദ്രൻ പാടി ,ബാലകൃഷ്ണൻ ചെർക്കള, ഇബ്രാഹിം അങ്കോല, പുഷ്പാകരൻ ബണ്ടിച്ചാൽ, പത്മനാഭൻ ബ്ലാത്തൂർ, ചേതന കുമ്പള, മധു എസ് നായർ, പി.എസ്.ഹമീദ് എന്നിവർ കവിതയും അവതരിപ്പിച്ചു, നരേന്ദ്രൻ മയൂര സ്വാഗതവും നവീൻ മട്ടന്നൂർ നന്ദിയും പറഞ്ഞു.
27 ന് വെള്ളിയാഴ്ച്ച വൈകുന്നേരം ആരംഭിച്ച മെഗാ പുസ്തകമേള തുടരുകയാണ്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ്, ഐ.സി ഭണ്ഡാരി റോഡിലെ വെയര്‍ ഹൗസിന് സമീപമുള്ള കെട്ടിടത്തിലാണ് പുസ്തകമേള നടന്നുവരുന്നത്. മേളയില്‍ പുസ്തകങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കിഴിവ് സംഘാടകർ ഏർപെടുത്തിയിട്ടുണ്ട്. സ്കൂൾ കോളേജ് വിദ്യാർഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ അടക്കം നിരവധിപേരാണ് മേളയ്ക്ക് എത്തുന്നത്. പുസ്തകമേള എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8606905637, 9847215705