പുതു തലമുറക്ക് കൃഷിയോടുള്ള അഭിമുഖ്യo വളർത്തുക എന്നത് ലക്ഷ്യം; തങ്കയം ഇചെം വയലിൽ പച്ചക്കറി കൃഷിക്ക് വിളവിറക്കി

  • Post category:local news
  • Reading time:1 min read
You are currently viewing പുതു തലമുറക്ക് കൃഷിയോടുള്ള അഭിമുഖ്യo വളർത്തുക എന്നത് ലക്ഷ്യം; തങ്കയം ഇചെം വയലിൽ പച്ചക്കറി കൃഷിക്ക് വിളവിറക്കി

തൃക്കരിപ്പൂർ / കാസർകോട്: നവജീവൻ വായനശാല & ഗ്രന്ഥാലയം തങ്കയം ഇചെം വയലിൽ പച്ചക്കറി കൃഷിക്ക് വിളവിറക്കി. പ്രവർത്തകർ കൂട്ടമായെത്തി വെള്ളരിക്ക, വെണ്ട, കുമ്പളം, പയർ എന്നിങ്ങനെ വിവിധ തരം പച്ചക്കറി കളുടെ കൃഷിയാണ് ആരംഭിച്ചത്. പുതു തലമുറക്ക് കൃഷിയോടുള്ള അഭിമുഖ്യo വളർത്തുക, ജൈവ വള പച്ചക്കറി പ്രോത്സാഹിപ്പിക്കാൻ സമൂഹത്തിന് സന്ദേശം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൃഷി ആരംഭിച്ചത്.

ഭാവിയിൽ തരിശ്ശിടുന്ന തങ്കയം ഇചെം വയലിലെ മുഴുവൻ ഭൂമിയിലും നെൽകൃഷി തുടങ്ങാനും വായനശാല ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ചടങ്ങിന് ഹരിദാസ് കെ, മോഹനൻ പി.വി, രാധാകൃഷ്ണൻ എൻ, ജയരാജ്‌ കെ, സന്തോഷ്‌ പി.വി, ഉണ്ണി കൃഷ്ണൻ, ശ്രീനിവാസൻ കെ.വി, രമേശൻ പി.വി, മുരളി കെ.വി, തമ്പാൻ കെ, രാഘുനാഥൻ പി.പി എന്നിവർ നേതൃത്വം നൽകി.

0Shares