
കോഴിക്കോട്: സണ്ണി ലിയോണിനെ കര്‍ണ്ണാടകയില്‍ പുതു വല്‍സര പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടിയെ കോഴിക്കോട്ടേക്ക് ക്ഷണിച്ച് സന്തോഷ് പണ്ഢിറ്റ്. ഇവരുടെ നായകനായി ഒരു സിനിമയില്‍ അഭിനയിക്കുക എന്നത് സ്വപ്‌നമാണെന്നും, ഇനിയിപ്പോള്‍ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാന്‍ 100 വട്ടം റെഡിയെന്നും സന്തോഷ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…
”സണ്ണി ലിയോണിനെ കര്‍ണ്ണാടകയില്‍ പുതു വല്‍സര പരിപാടിയില്‍
പന്‌കെടുക്കുവാന്‍ അനുമതി നീഷേധിച്ചു എന്നു കേട്ടു..
ചില ആളുകളുടെ ശക്തമായ എതിര്‍പ്പാണ് കാരണം…
ആത്മഹതൃാ ഭീഷിണി വരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തി…
നമ്മുക്കു സണ്ണിയെ കേരളത്തില്‍ നൃത്തം അവതരിപ്പിക്കുവാന്‍
കൊണ്ടു വന്നാലോ ?പൊളിക്കില്ലേ….(ഇവിടെ ഇപ്പോള്‍ അര് എതിര്‍ക്കാന്‍ ?)
കഴിഞ്ഞ തവണ അവര്‍ എറണാകുളത്തു വന്നപ്പോള്‍ അവിടത്തുകാര്‍
കണ്‍കുളിര്‍ക്കെ കണ്ടു…. അതിനാല്‍ ഇത്തവണ ഞാനെന്‌ടെ
സ്വന്തം നാടായ കോഴിക്കോട്ടെക്ക് സണ്ണി ജീയെ ആദര പൂര്‍വ്വം
ക്ഷണിക്കുന്നു…!
(വാല്‍ കഷ്ണം: എന്‌ടെ ഒരു കാലത്തും നടക്കുവാന്‍ സാദ്ധൃതയില്ലാത്ത
സ്വപ്നം….ഇവരുടെ നായകനായി ഒരു സിനിമയില്‍ അഭിനയിക്കുക..
ഇനിയിപ്പോള്‍ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാന്‍ 100 വട്ടം റെഡി…)
